ഗവർണർക്കെതിരെ കരിം കൊടി 4 എസ്എഫ്ഐ പ്രവർത്തകർ പിടിയിൽ .
ഗ തിരുവനന്തപുരം: ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം.വിമാനത്താവളത്തില്‍ നിന്ന് രാജ്ഭവനിലേക്കുള്ള യാത്രക്കിടെ തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ നാല് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനായിട്ടാണ് ഗവര്‍ണര്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്….

