ഇസ്രായേലിന്റെബോംബ് ആക്രമണത്തിൽ ഹമാസ് വനിത നേതാവ് ഉൾപ്പെടെ രണ്ട് ഉന്നതർ കൊല്ലപ്പെട്ടു.
ജെറുസലേം:തെക്കൻ ഗസ്സയിലെ പട്ടണങ്ങളിലും ഇസ്രയേല്‍ ബോംബ് വര്‍ഷിച്ചു. ഖാൻ യൂനിസ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേര് മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റാഫ അതിര്‍ത്തിയില്‍ മുതിര്‍ന്ന ഹമാസ് കമാൻഡറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ ഭൂഗര്‍ഭതാവളങ്ങളും രഹസ്യാന്വേഷണകേന്ദ്രങ്ങളും റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകര്‍ത്തു. ബുധനാഴ്ച ഇസ്രയേലിലേക്ക് ഹമാസും ഷെല്ലാക്രമണം നടത്തി.ഹമാസിന്റെ നാഷണല്‍ സെക്യൂരിറ്റി ഫോഴ്സ് തലവൻ ജെഹാദ് ഹൈസനെയും കുടുംബത്തെയും ഇസ്രയേല്‍ വധിച്ചു. ഗസ്സ സിറ്റിയിലെ ഇയാളുടെ വീട് ബോംബിട്ട്…

