നൂറ്റാണ്ടുകൾക്ക് ശേഷം നളന്ദയ്ക്ക് പുനർജന്മം.
പട്‌ന:പൗരാണിക ഭാരതത്തിലെ ലോക പ്രസിദ്ധി യാർജിച്ച നളന്ദ സർവ്വ കലാശാലയ്ക്ക് പുതിയ മുഖം. വൈദേശികഅക്രമത്തിൽ തകർന്നടിഞ്ഞ നളന്ദയ്ക്ക് നൂറ്റാണ്ടുകൾക്ക് ശേഷം പുനർജന്മമായി.ഭാരതഭൂമിയിൽ അധിനിവേശം നടത്തിയ ടർക്കിഷ്-അഫ്ഗാൻ അക്രമണകാരി മുഹമ്മദ് ബക്തിയാർ ഖിൽജി മുച്ചൂടും നശിപ്പിച്ച നളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്ബസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. 17 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പുരാതന നളന്ദ സർവകലാശാലയുടെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ക്യാമ്ബസ്. 2007ൽ ഫിലിപ്പീൻസിൽ നടന്ന രണ്ടാം ഈസ്റ്റ് ഏഷ്യാ ഉച്ചകോടിയിലാണ് യൂണിവേഴ്സിറ്റി…

