സിക്കിമിൽ മേഘ വിസ്ഫോടനം; സൈനികരെ കാണാതായി.
സിക്കിമിലെ ലഖൻവാലിയില്‍ മേഘവിസ്‌ഫോടനം. ദുരന്തത്തില്‍ 23 സൈനികരെ കാണാതായെന്ന് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനം ലാച്ചൻ താഴ്വരയിവെ ടിസ്ത നദിയില്‍ വെള്ളപ്പൊക്കത്തിനും കാരണമായി. ടിസ്ത നദിയിലെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് ആര്‍മി ക്യാമ്ബുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.ജില്ലയിലുടനീളമുള്ള ജലസ്രോതസ്സുകളിൽ വൻതോതിൽ ചെളിവെള്ളം ഒഴുകിയെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തൽഫലമായി, ഗാംഗ്‌ടോക്ക്, പാക്യോങ് ജില്ലകളിലെ സിങ്‌തം, രാംഗ്‌പോ പട്ടണങ്ങൾ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യം കണക്കിലെടുത്ത്…

