ഗാസയിൽ ആശുപത്രി കെട്ടിടത്തിൽ ബോംബ് ആക്രമണം; നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റി: ഗാസ സിറ്റിയിലെ അല്‍അഹ്‌ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 500ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഗാസയിലെ ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിന്‍റെ ഉത്തരവാദികള്‍ ഹമാസ് തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിച്ചു. പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്ന തീവ്രവാദി സംഘടനയുടെ മിസ്‌ഫയർ ആക്രമണമായിരുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറഞ്ഞു,ആശുപത്രിക്ക് നേരെ ഉപയോഗിച്ച റോക്കറ്റുകളുടെ അവശിഷ്ടങ്ങള്‍ തങ്ങളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇസ്രായേലിന്‍റെ വക്താവ് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഹമാസ് തൊടുത്തുവിട്ട…

