ഹമാസിന്റെത് ഭീകരാക്രമണം പക്ഷേ പ്രധാനമന്ത്രിയുടെ നിലപാട് അപൂർണം; ശശി തരൂർ .
ന്യൂഡല്‍ഹി: നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസിന്റെ നടപടി ന്യായീകരിക്കാനാകുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തിരൂര്‍ എം.പി.ഹമാസ് ഇസ്രായേലിനെതിരെ നടത്തിയത് ഭീകരാക്രമമാണ്. ഇസ്രായേല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നിലപാട് മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇസ്രയേലിനെ മാത്രം പിന്തുണയ്ക്കുന്ന നിലപാട് അപൂര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലസ്‌തീൻ ജനത വളരെ ബുദ്ധിമുട്ടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അവരുടെ മേഖലയിലേക്കുള്ള അധിനിവേശവും ജൂതരെ വ്യാപകമായി പാര്‍പ്പിക്കുന്നതും വര്‍ഷങ്ങളായി തടസ്സമില്ലാതെ തുടരുകയാണ്.ഈ വിഷയത്തില്‍ ഇന്ത്യ കാലങ്ങളെ സ്വീകരിച്ചു വരുന്ന നിലപാട് വളരെ വ്യക്തമാണ്. ഇസ്രയേലികളും പാലസ്തീനികളും…

