മൊറോക്കോയിൽ വൻഭൂചലനം; നൂറുകണക്കിന് പേർകൊല്ലപ്പെട്ടു
മൊറോക്കോയിൽ ശക്തമായ ഭൂകമ്പം. 300 ഓളം പേർ കൊല്ലപ്പെട്ടു, സർക്കാർ പ്രാഥമിക കണക്കനുസരിച്ച്, ഭയചകിതരായ നിവാസികൾ അർദ്ധരാത്രിയോടെ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്തു.ടൂറിസ്റ്റ് ഹോട്ട്സ്പോട്ടായ മാരാകേഷിന് 72 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഹൈ അറ്റ്ലസിലെ ഇഗിൽ പ്രദേശത്ത് പ്രാദേശിക സമയം രാത്രി 11.10 ഓടെയാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. “ഞങ്ങൾക്ക് വളരെ ശക്തമായ…

