ലഷ്കർ ഈ തോയ്ബ റിക്രൂട്ടറെ പാക്കിസ്ഥാനിൽ വച്ച് അജ്ഞാതർ കൊലപ്പെടുത്തി.
ഇസ്ലാമാബാദ് :കുപ്രസിദ്ധ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരനും റിക്രൂട്ടറുമായ അബ്ദുല്ല ഷഹീൻ പാക്കിസ്ഥാനിലെ കസൂരിൽ ദുരൂഹമായ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒരു ‘അജ്ഞാത’ വാഹനം ഷഹീനെ ഇടിച്ചു എന്നാണ് വാർത്ത.ഇന്ത്യ വിരുദ്ധരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയിലെ ഒന്നായി ഇത് കണക്കാക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാകിസ്ഥാനിൽ 20-ലധികം ഉന്നത ഭീകരർ സമാനമായ വിധി നേരിട്ടു. ലഷ്കര്‍-ഇ-ത്വയ്ബയുടെ മുൻനിര പരിശീലകനായിരുന്നു അബ്ദുല്ല ഷഹീൻ . ഭീകരസംഘത്തില്‍ ജിഹാദി ഗുരു എന്നാണ് അബ്ദുല്ല ഷഹീൻ അറിയപ്പെട്ടിരുന്നത് . ഇന്ത്യയില്‍ നടന്ന പന്ത്രണ്ടോളം…

