ഹിസ്ബുള്ളയുടെ ഒരു ഉന്നത കമാൻഡർ കൂടി കൊല്ലപ്പെട്ടു.
ഹിസ്ബുളളയുടെ ഉന്നത കമാൻഡറായ മുഹമ്മദ് ഹുസൈൻ സ്രോറിനെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് (ഐഡിഎഫ്).1973ല്‍ തെക്കൻ ലെബനൻ ഗ്രാമമായ ‘ഐത അല്‍ ഷാബില്‍’ ജനിച്ച’ ഹജ്ജ് അബു സാലിഹ്’ എന്നറിയപ്പെട്ടിരുന്ന സ്രോർ 1996ലാണ് ഹിസ്ബുളളയില്‍ ചേർന്നത്. സംഘടനയ്ക്കുളളിലെ വിവിധ നേതൃത്വസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും അതിന്റെ സൈനിക പ്രവർത്തനങ്ങളിലേർപ്പെട്ട് ഹിസ്ബുളളയിലെ പ്രമുഖ കമാൻഡറായി മാറുകയുമായിരുന്നു അദ്ദേഹം. ഇസ്രായേലിനെതിരായ നിരവധി തന്ത്രപ്രധാനമായ നീക്കങ്ങളില്‍ സ്രോർ പ്രധാന പങ്കുവഹിക്കുകയും ലെബനന്റെ കിഴക്കൻ അതിർത്തികളിലും സിറിയയിലും നടന്ന യുദ്ധങ്ങളില്‍…

