മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്. സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു….

