കേരളത്തിൽ ഒൻപതിടങ്ങളിൽ ഇ ഡി റെയ്ഡ്.

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ തൃശ്ശൂര്‍, എറണാകുളം ജില്ലകളിലായി ഒൻപതിടങ്ങളില്‍ ഇ.ഡി. റെയ്ഡ്.സി.പി.എം. സംസ്ഥാന സമിതി അംഗം എം.കെ. കണ്ണൻ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇ.ഡി. അന്വേഷണം നടത്തുന്നു. ഇതോടെ ഇ.ഡി. അന്വേഷണം എം.കെ. കണ്ണനിലേക്കും നീളാനാണ് സാധ്യത. കേരളാ ബാങ്ക് വൈസ് പ്രസിഡന്റുകൂടിയാണ് എം.കെ. കണ്ണൻ. മുൻമന്ത്രി എ.സി. മൊയ്തീനെക്കൂടാതെ സിപിഎമ്മിലെ മറ്റ് രണ്ട് പ്രമുഖര്‍ കൂടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി.യുടെ അന്വേഷണ വലയത്തിലുണ്ടെന്നാണ് സൂചന. കരുവന്നൂര്‍ ബാങ്കു തട്ടിപ്പ് തുകയായ 300…

Read Full News

ആദിത്യ എല്‍ 1 ദൗത്യം തുടങ്ങി.

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍1 പേടകം സൂര്യനെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കാൻ തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ.പേടകത്തിലെ സ്റ്റെപ്സ്-1 (STEPS-1) എന്ന ഉപകരണത്തിന്‍റെ സെൻസര്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയില്‍ നിന്ന് 50000 കിലോമീറ്ററിലധികം അകലെയുള്ള സൂപ്പര്‍ തെര്‍മല്‍, എനര്‍ജറ്റിക് അയോണുകള്‍, ഇലക്‌ട്രോണുകള്‍ എന്നിവയെയാണ് ഉപകരണം അളക്കുന്നത്. ഭൂമിക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാൻ സ്റ്റെപ്സ്-1 ഉപകരണം പകര്‍ത്തിയ വിവരങ്ങള്‍ സഹായിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനാണ് സൂര്യ പഠനത്തിനുള്ള ഐ.എസ്.ആര്‍.ഒയുടെ…

Read Full News

പാർലമെൻററി കാര്യമിതികൾ പുനസംഘടിപ്പിച്ചു ;രാഹുൽ പ്രതിരോധ സമിതിയിൽ

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിവിധ പാര്‍ലമെന്‍ററികാര്യ സമിതികള്‍ പുനഃസംഘടിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍ ഗാന്ധിയെ നിലനിര്‍ത്തി. ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് തുടരും. ആഭ്യന്തരം, ഐടി, പ്രതിരോധം, വിദേശകാര്യം, ധനകാര്യം, ആരോഗ്യം എന്നീ ആറു സുപ്രധാന സമിതികളുടെ അധ്യക്ഷസ്ഥാനം ബിജെപിയും സഖ്യകക്ഷികളും പങ്കിട്ടെടുത്തു. ഈ മാസം 13 മുതലാണ് പുതിയ സമിതി നിലവില്‍ വന്നിരിക്കുന്നത്. വാണിജ്യകാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസ്…

Read Full News

ഇന്ത്യ സഖ്യത്തിൽ സിപിഎം പ്രതിനിധി ഇല്ല;സഹകരണം മാത്രം.

ന്യൂഡൽഹി:ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടായേക്കില്ല. സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്നുമാണ് ഭൂരിപക്ഷ തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു. പാര്‍ട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഐഎം പ്രതികരണം. സമിതിയില്‍ അംഗമാവേണ്ടതില്ല എന്നാണ് പാര്‍ട്ടി യോഗത്തിന് ശേഷം സിപിഐഎം എത്തിയിരിക്കുന്ന നിലപാട്. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി),…

Read Full News

ചാനൽ വിലക്ക് ;നിലപാടിൽ നിന്നും പിന്നോട്ടില്ല കോൺഗ്രസ്

ഹൈദരാബാദ്:വിദ്വേഷ ചാനല്‍ അവതാരകരുടെ ഷോയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.പ്രതിപക്ഷം ഒരു ചാനല്‍ അവതാരകനെയും വിലക്കുകയോ ബഹിഷ്‍കരിക്കുകയോ കരിമ്ബട്ടികയില്‍പെടുത്തുകയോ അല്ല ചെയ്തതെന്നും മറിച്ച്‌ അവരോട് ഗാന്ധിയൻ മാര്‍ഗത്തില്‍ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയാണ് ചെയ്തതെന്നും പാര്‍ട്ടി വക്താവ് പവൻ ഖേര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കിടെ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ഒരാളുമായും തങ്ങള്‍ സഹകരിക്കില്ല. ആ മാധ്യമപ്രവര്‍ത്തകരെ തങ്ങള്‍ തടയില്ല. വിദ്വേഷം പടര്‍ത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ അതുമായി മുന്നോട്ടുപോകട്ടെ. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അവരുടെ ആ…

Read Full News

കാശ്മീർ ;ഭീകരവേട്ട അഞ്ചാം ദിവസത്തിലേക്ക്.

ശ്രീനഗര്‍: ജമ്മുകാശ്‌മീരിലെ ആനന്ദ്‌നാഗില്‍ ഇന്ത്യൻ സേനയും പാക് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേയ്ക്ക് കടന്നു.ഗദോളിലെ നിബിഡ വനങ്ങളില്‍ നടക്കുന്ന പോരാട്ടത്തില്‍ പാര കമാൻഡോകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യൻ ട്രൂപ്പുകളാണ് ഏറ്റുമുട്ടുന്നത്. കനത്ത കാടുകളെ മറയാക്കി ഭീകരര്‍ നടത്തുന്ന വെടിവയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യൻ സേന നല്‍കുന്നുണ്ട്. നൂറ് മണിക്കൂറായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു പൊലീസുകാരനും വീരമൃത്യു വരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റുകയും ഒരാളെ കാണാതാവുകയും ചെയ്തു. ആയുധധാരികളായ രണ്ടോ മൂന്നോ ഭീകരരാണ് സൈന്യവുമായി…

Read Full News

മഹാരാഷ്ട്രയിൽ രണ്ട് ജില്ലകളുടെ പേര് മാറ്റി.

മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജി നഗര്‍ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് മാറ്റിയത്.ഇവ രണ്ടും മറാഠ മേഖലയിലുള്ള ജില്ലകളാണ്. ഇതുസംബന്ധിച്ച വിജ്ഞാപനം റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച്‌ ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചത്. മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ രണ്ടു ജില്ലകളുടെയും പേരുമാറ്റാനായി തീരുമാനമെടുത്തിരുന്നു….

Read Full News

വാർത്ത അവതാരകൻമാരെ വിലക്കിയ ഇന്ത്യ സഖ്യത്തിന്റെ നടപടി; എതിർ നിലപാടുമായി നിതീഷ് കുമാർ .

പാറ്റ്ന:വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച്‌ സഖ്യത്തിലെ പ്രമുഖ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും താൻ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. അവതാരകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്‍റെ തീരുമാനത്തെ കുറിച്ച്‌ തനിക്ക് കൂടുതല്‍ അറിയില്ലെന്നും ജെ.ഡി.യു നേതാവ് വ്യക്തമാക്കി. ‘ഞാൻ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുകയാണ്. ബഹിഷ്കരണത്തെ കുറിച്ച്‌ എനിക്ക് ധാരണയില്ല. എല്ലാവര്‍ക്കും പൂര്‍ണ സ്വാതന്ത്രമുള്ള ഒരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് തോന്നിയത് എഴുതും. അവര്‍ക്കും അവകാശമുണ്ട്. ഞാൻ അവര്‍ക്ക് എതിരല്ല’…

Read Full News

പണി തുടങ്ങി ഉവൈസി ;മൂന്നാം മുന്നണിക്ക് സാധ്യതയെന്നുംഎ ഐ എം ഐ എം തലവൻ.

ഹൈദരാബാദ്: രാജ്യത്ത് മൂന്നാം മുന്നണിക്ക് സാധ്യതയുണ്ട് എന്ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി. തെലങ്കാന മുഖ്യമന്ത്രിയും ബി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു മുന്നണി നയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലും ഇന്ത്യാ സഖ്യത്തിലും ഉള്‍പ്പെടാത്ത പാര്‍ട്ടികള്‍ ഒന്നിക്കണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഒരു മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എനിക്ക് തീര്‍ച്ചയായും തോന്നുന്നു. മായാവതി, കെസിആര്‍ എന്നിവരെപ്പോലുള്ള നേതാക്കള്‍ എന്‍ ഡി…

Read Full News

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി അറസ്റ്റിൽ.

ഝാര്‍ഖണ്ഡ്: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഭാഗമായി ഏഴ് സംസ്ഥാനങ്ങളിലായി ഒമ്ബത് സ്ഥലങ്ങളില്‍ സംശയാസ്പദമായ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രാഹുല്‍ സെന്‍ (23) അഥവാ ഒമര്‍ എന്ന ഒമര്‍ ബഹാദൂറിനെ അറസ്റ്റ് ചെയ്തത്.സിവാനിലെ (ബീഹാർ) രത്‌ലാമിലാണ് തിരച്ചിൽ നടത്തിയത്; ഉത്തർപ്രദേശിലെ ജൗൻപൂർ, അസംഗഡ്, മഹാരാജ്ഗഞ്ച്; പഞ്ചാബിലെ ലുധിയാന, ദക്ഷിണ ഗോവ; കർണാടകയിലെ യാദ്ഗിർ; മഹാരാഷ്ട്രയിലെ മുംബൈയിലുമാണ് പരിശോധന…

Read Full News