മലയാളികൾക്കെതിരെ തെലുങ്കാനയിൽ യുഎപിഎ കേസ് .

ഹൈദരാബാദ്: മലയാളി മാധ്യമപ്രവർത്തകനടക്കമുള്ള മലയാളികൾക്കെതിരെയാണ് തെലങ്കാന പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തത്. മലബാർ ജേർണൽ ചീഫ് എഡിറ്ററുമായ എറണാകുളം സ്വദേശി കെ.പി. സേതുനാഥ് അടക്കം ഏഴ് മലയാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വാർത്ത. കെ.മുരളി (അജിത്), സി.പി. റഷീദ്, സി.പി. ഇസ്മായിൽ, സി.പി. മൊയ്തീൻ (മലപ്പുറം), പ്രദീപ്, വർഗീസ് എന്നിവരാണ് ലിസ്റ്റിലെ മലയാളികൾ.യു.എ.പി.എയുടെ സെക്ഷന്‍ 18 (ബി), 20 വകുപ്പുകളും തെലങ്കാന പൊതു സുരക്ഷാ നിയമവും ആയുധ നിയമത്തിന്റെ സെക്ഷന്‍ 25 പ്രകാരവുമാണ് കേസ്. കേസില്‍ ‘ ഉന്നത…

Read Full News

വനിതാ പോലീസ് ഉദ്യോഗസ്ഥയെ വധിച്ച കേസ്; പ്രതിയെ വെടിവച്ച് കൊന്നു.

ലഖ്നൗ:ട്രെയിനില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ മാസം അയോധ്യ സ്റ്റേഷനിലെ സരയു എക്സ്പ്രസില്‍ വച്ച്‌ പോലീസുദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതിയായ അനീഷാണ് വെള്ളിയാഴ്ച അയോധ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശ് പോലീസിന്റെയും ലഖ്നൗ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും സംയുക്ത സംഘമാണ് ഇനായത്ത് നഗറില്‍ നടന്ന ഓപറേഷന് നേതൃത്വം നല്‍കിയത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റു ചികിത്സയില്‍ കഴിയുന്ന രണ്ട് പേരില്‍ ഒരാളായ ആസാദ് ഖാനും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കലന്ദര്‍ പൊലീസ്…

Read Full News

എസ് എഫ് ജെ ഭീഷണി തള്ളി കനേഡിയൻ മന്ത്രിമാരും .

ടൊറന്റോ:ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്‌സ് ഫോർ ജസ്റ്റീസ്(എസ്‌എഫ്‌ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.എസ്‌എഫ്‌ജെയുടെ ആഹ്വാനത്തെ അപലപിച്ച്‌ പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു. എസ്‌എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച്‌ കാബിനറ്റ് അംഗം ഹര്‍ജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും കാനഡയില്‍ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും…

Read Full News

വനിത സംവരണ ബിൽ രാജ്യ സഭയും കടന്നു.

ന്യൂഡൽഹി:ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള സുപ്രധാന ബില്ലിന് രാജ്യസഭ വ്യാഴാഴ്ച അംഗീകാരം നൽകി. 128-ാം ഭരണഘടനാ ഭേദഗതി ബിൽ ബുധനാഴ്ച ലോക്‌സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. രാജ്യസഭയുടെ അംഗീകാരത്തോടെ സുപ്രധാനമായ ബിൽ പാർലമെന്റ് പാസാക്കി. വനിതാ ക്വാട്ട ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു, ഇത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ചു. നാരി ശക്തി വന്ദൻ അധീനത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും അദ്ദേഹം നന്ദി…

Read Full News

സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻന്റെ അധ്യക്ഷനായി മലയാളി നടന് നിയമനം.

ന്യൂഡൽഹി:മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു.കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.അങ്ങയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീര്‍ച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്ബന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട്…

Read Full News

ഇന്ത്യ ലിസ്റ്റ് ചെയ്ത അടുത്ത ഭീകരനും കൊല്ലപ്പെട്ടു;ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതെന്ന് സൂചന.

ഒട്ടാവ: കാനഡയില്‍ പഞ്ചാബില്‍ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.മോഗ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്.ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്‌ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവീന്ദര്‍ ബാംഭിയയുടെ…

Read Full News

ആസാമിലെ തവള കല്യാണം .

ഗുവാഹട്ടി :ആസാമി ഭാഷയിൽ ‘ഭേകുലി ബിയ ‘എന്നാൽ തവള കല്യാണമാണ്.അസമീസ് ഭാഷയിൽ ഭേകുലി എന്ന് പറഞ്ഞാൽ തവളയും ബിയ എന്ന് പറഞ്ഞാൽ കല്യാണവും എന്നുമാണ് അർത്ഥമാക്കുന്നത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തരത്തിലുള്ള രസകരമായ ആചാരങ്ങൾ കൊണ്ടാടുന്നുണ്ട്.ഇത്തരത്തിൽ ചടങ്ങുകൾ നടത്തിയാൽ തീർച്ചയായും അതിന് ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് ഗ്രാമീണരുടെ ഇടയിലുള്ള ശക്തമായ വിശ്വാസം. സാധാരണ വിവാഹങ്ങൾ നടത്തുന്നത് പോലെ തന്നെയാണ് തവള വിവാഹവും ഇവർ നടത്തുന്നത് . രണ്ട് തവളകളെ പിടിച്ചു രണ്ടു വീടുകളിൽ…

Read Full News

ഖലിസ്ഥാൻ ഭീകരർക്കെതിരെ നടപടി ശക്തമാക്കി;  ഗുണ്ടാ -ഭീകര ലിസ്റ്റ് പുറത്തുവിട്ടു ,വിവരം നൽകുന്നവർക്ക് പാരിതോഷികം

ഡല്‍ഹി: ഖലിസ്ഥാൻ തീവ്രവാദികള്‍ക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍(ബികെഐ) തീവ്രവാദികളെക്കുറിച്ച്‌ വിവരം നല്കുന്നവര്‍ക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.കാനഡ ആസ്ഥാനമായുള്ള നേതാവ് ലഖ്ബീർ സിംഗ് ലാൻഡ, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹർവീന്ദർ സിംഗ് റിൻഡ എന്നിവരുൾപ്പെടെ അഞ്ച് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഐ) ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബുധനാഴ്ച ക്യാഷ് പാരിതോഷികം പ്രഖ്യാപിച്ചു.ഖാലിസ്ഥാൻ മെഷിനറിയിലെ പ്രധാന നേതാക്കളായ ലാൻഡയെയും റിൻഡയെയും കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ…

Read Full News

നിജ്ജാറിന്റെ കൊലപാതകം തെളിവ് ആവശ്യപ്പെട്ട് ഇന്ത്യ ; അതിനുശേഷം സഹകരണം.

ന്യൂഡൽഹി:മതിയായ തെളിവുകള്‍ ലഭിച്ചാല്‍, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേര്‍ന്നു. കാനഡയിലെ ഇന്ത്യൻപ്രവാസികളുടെ സുരക്ഷ മുൻനിര്‍ത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. കാനഡയിലെ ഇന്ത്യൻ വംശജര്‍ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മില്‍ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍…

Read Full News

റിപ്പബ്ലിക് 2024 ; മുഖ്യ അതിഥി ജോ ബൈഡൻ .

ന്യൂഡല്‍ഹി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 2024ലെ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥി. ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ബൈഡനെ ക്ഷണിച്ചതായി ഇന്ത്യയിലെ യു എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി വെളിപ്പെടുത്തി.ഇന്ത്യ-പസഫിക് മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍, പ്രതിരോധ സഹകരണം, പൊതുവായ വെല്ലുവിളികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായി രൂപവത്കരിച്ച ‘ക്വാഡ്’ ഗ്രൂപ്പിലെ നേതാക്കളെയും ഇന്ത്യ റിപബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥികളായി ക്ഷണിച്ചിട്ടുണ്ട്. ബൈഡനെ കൂടാതെ ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി ആന്റണി അല്‍ബനീസ്,…

Read Full News