സിംബാബ്വെ വിമാനാപകടത്തിൽ ഇന്ത്യൻ ഖനി വ്യവസായി ഹർപാൽ രൺധാവയും മകനും മരിച്ചു.
ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രാന്ധവയും മകൻ അമേര്‍ കബീര്‍ സിങ് രാന്ധവയും ഉള്‍പ്പെടെ ആറ് പേര് സിംബാബ്വെയില് വിമാനാപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.മുറോവ വജ്ര ഖനിക്ക് സമീപമാണ് അവര്‍ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നും താഴെ പതിക്കുന്നതിന് മുമ്ബായി തന്നെ വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. സംഭവ സ്ഥലത്ത്…

