ബിനാമി ഇടപാട് ;ഗുണ്ടാ തലവന്റെ 10 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു
ബിനാമി കേസില്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ഗാസിപുരിലെ തൻവീര്‍ സഹര്‍ എന്ന സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. യു.പിയിലെ ഗാസിപുര്‍ ജില്ലയില്‍ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലില്‍ ആദായ നികുതി…

