ഇസ്രായേലികളെ പ്രതിരോധിക്കാനുള്ള അവകാശം ഫലസ്തീൻകാർക്ക് ഉണ്ട്; മഹ്മൂദ് അബ്ബാസ് .
ഗസ്സ സിറ്റി: ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഭീകരതയെയും അധിനിവേശ സേനയെയും പ്രതിരോധിക്കാൻ ഫലസ്തീൻ ജനതക്ക് അവകാശമുണ്ടെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്.ഇസ്രായേല്‍ വ്യോമാക്രമണം വിലയിരുത്താൻ ചേര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ ജനതക്ക് സംരക്ഷണം നല്‍കുകയും ഇസ്രായേല്‍ അധിനിവേശവും കുടിയേറ്റ സംഘങ്ങളും നടത്തുന്ന അതിക്രമങ്ങളെ നേരിടുന്നതില്‍ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ആവശ്യമായതെല്ലാം നല്‍കണമെന്നും ഉന്നതതല യോഗത്തില്‍ മഹ്മൂദ് അബ്ബാസ് നിര്‍ദേശം നല്കി.

