പക്ഷപാതികളായ മാധ്യമങ്ങളെ ബഹിഷ്കരിക്കും ;ഇന്ത്യ.
ന്യൂഡല്‍ഹി: പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളെയും വാര്‍ത്താ അവതാരകരെയും ബഹിഷ്കരിക്കാൻ പ്രതിപക്ഷ സഖ്യമായ ഇൻഡ്യാ മുന്നണി.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ ആദ്യത്തെ കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതിന്റെ പട്ടിക തയ്യാറാക്കാൻ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ അവതാരകര്‍ നയിക്കുന്ന ഒരു ടെലിവിഷൻ ഷോകളിലും ഇൻഡ്യാ മുന്നണി പങ്കെടുക്കില്ലെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.ചില മാധ്യമങ്ങള്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നുവെന്നത് പ്രതിപക്ഷത്തിന്റെ നേരത്തെയുള്ള ആരോപണമാണ്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസും അക്കാര്യം…

