ജി 20 യിൽ ആഫ്രിക്കൻ യൂണിയൻ സ്ഥിരം അംഗത്വം .
ന്യൂഡൽഹി:ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി . ഇതിന് പിന്നാലെ യൂണിയന് ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന് (എയു) ചെയര്‍പേഴ്സണുമായ അസലി അസൗമാനിയെ വേദിയില്‍ അദ്ദേഹത്തിനായി തയ്യാറാക്കിയ ഇരിപ്പിടത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സ്വീകരിച്ചു….

