ഇംഫാൽ വിമാനത്താവളത്തിന് സമീപം ഡ്രോൺ പറന്നതായി സംശയം ;വ്യോമസേന വിമാനങ്ങളെ അയച്ചു.
ഇംഫാൽ : മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം അൺഐഡിന്റിഫൈഡ് ഫ്ളയിങ് ഒബ്ജക്റ്റ് (യുഎഫ്ഒ) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ അയച്ചു. കൂടുതൽ പരിശോധനയ്ക്കായാണ് റാഫേൽ യുദ്ധവിമാനങ്ങൾ അയച്ചത്. എന്നാൽ ഹസിമാര എയർ ബേസിൽ നിന്ന് വിക്ഷേപിച്ച വിമാനങ്ങൾക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉന്നത വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.ആദ്യത്തെ വിമാനം ബേസിലേക്ക് മടങ്ങിയെങ്കിലും, കൂടുതൽ പരിശോധനയ്ക്കായി പ്രദേശത്ത് വിന്യസിച്ച രണ്ടാമത്തെ വിമാനത്തിനും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അസ്വാഭാവിക സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വ്യോമ…

