തെലുങ്കാനയിൽ കൂടുമാറ്റം തുടരുന്നു ; ഇത്തവണ നഷ്ടം ചന്ദ്രശേഖര റാവുവിന് .
ഹൈദരാബാദ് : തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയില്‍ രണ്ടു മുതിര്‍ന്ന നേതാക്കള്‍ കൂടി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് വിട്ടു.ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ബിആര്‍എസില്‍നിന്ന് രാജിവച്ച കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അജ്മീറ രേഖയുടെ രാജി. ”12 വര്‍ഷമായി ബിആര്‍എസിനെ സേവിക്കുന്ന പ്രവര്‍ത്തകയാണ് ഞാൻ. ഞാൻ എന്തെല്ലാം ചെയ്തെന്ന് ജനങ്ങള്‍ക്കറിയാം. എന്റെ ശക്തി ഞാൻ…

