ഡൽഹി ക്യാബിനറ്റ് മന്ത്രിയും എഐപി നേതാവുമായ രാജകുമാർ ആനന്ദിന്റെ വസതിയിൽ ഇ ഡി റെയ്ഡ്.
ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ക്യാബിനറ്റ് മന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവുമായ രാജ് കുമാര്‍ ആനന്ദിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ആനന്ദിന് ഹവാല ഇടപാടില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നീക്കം. മന്ത്രിയുമായി ബന്ധമുള്ള 12 ഓളം ഇടങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത് .കസ്റ്റംസ് കേസിലാണ് റെയ്ഡ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ഒമ്പത് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുന്നുണ്ട്. മന്ത്രിയുടെ ഡല്‍ഹിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലും മറ്റ് ചില സ്ഥലങ്ങളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം….

