വൈഎസ്ആര്‍ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കില്ല; ശർമിള
ഹൈദരാബാദ്: കോണ്‍ഗ്രസില്‍ ലയിക്കാനുള്ള നീക്കം ഉപേക്ഷിച്ച് വൈ.എസ്. ശര്‍മിളയുടെ വൈഎസ്ആര്‍ തെലുങ്കാന പാര്‍ട്ടി.തെലുങ്കാനയിലെ 119 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നു ശര്‍മിള പറഞ്ഞു. ഭരണവിരുദ്ധ വോട്ട് ഭിന്നിക്കാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെ വന്നാല്‍ ഭിന്നിച്ചാല്‍ അതിന്റെ നേട്ടം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനാണ്. ഭരണവിരുദ്ധ വോട്ട് ഭിന്നിച്ചാല്‍ ഞങ്ങളല്ല കുറ്റക്കാര്‍ ”-ശര്‍മിള പറഞ്ഞു. പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. പാലയ്ര്‍ മണ്ഡലത്തിലാണ് ശര്‍മിള മത്സരിക്കുക. താൻ ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്നു പാര്‍ട്ടിയില്‍നിന്നു സമ്മര്‍ദമുണ്ടെന്നും…

