ഹാഫിദ് സൈദിന് തിരിച്ചടി; മകനുശേഷം വലം കയ്യായ അനുചരനെയും കൊന്നുതള്ളി അജ്ഞാതൻ.
ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) നേതാവും പിടികിട്ടാപ്പുള്ളിയുമായ മുഫ്തി ഖൈസര്‍ ഫാറൂഖ് കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.ശനിയാഴ്ച സമനാബാദ് പ്രദേശത്താണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഖൈസര്‍ ഫാറൂഖ് നടന്നു പോകുന്നതിനിടെ അജ്ഞാതര്‍ വെടിവയ്ക്കുകയായിരുന്നെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ലഷ്‌കറെ തയിബ സ്ഥാപിച്ച ഭീകരരില്‍ ഒരാളും മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്‍റെ അടുത്ത അനുയായിയാണു കൊല്ലപ്പെട്ട ഖൈസര്‍ ഫാറൂഖ്. ഡോൺ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈദി…

