എ.ഐ.എ.ഡി.എം.കെ. ഇന്ത്യ സഖ്യത്തിലേക്കോ ; തീരുമാനം ഡി എം കെ തീരുമാനിക്കുമെന്ന് പവാർ .
മുംബൈ: എ.ഐ.എ.ഡി.എം.കെയെ പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യില്‍ എടുക്കുന്നത് സംബന്ധിച്ച തീരുമാനം ഡി.എം.കെ തലവൻ എം.കെ സ്റ്റാലിനുമായി കൂടിയാലോചിച്ച ശേഷം മാത്രമേ കൈക്കൊള്ളൂവെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍.ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് തിങ്കളാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ എൻ.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചത്. ‘ഇൻഡ്യ മുന്നണിയിലെ അംഗമാണ് ഡി.എം.കെ. അതിനാല്‍ ഡി.എം.കെയുമായോ അതിന്റെ നേതാവായ സ്റ്റാലിനുമായോ കൂടിയാലോചിക്കാതെ ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കില്ല’ – എ.ഐ.എ.ഡി.എം.കെയെ ഇൻഡ്യ മുന്നണിയില്‍ കൊണ്ടുവരാൻ ശ്രമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി പവാര്‍ പറഞ്ഞു.

