ട്രംപിന്റെ വഴിയെ വിവേക് രാമസ്വാമി ; കുടിയേറ്റ നിയമത്തിൽ കടുപ്പിച്ചു വിവേക്.
ന്യൂയോർക്ക്:അനധികൃത കുടിയേറ്റക്കാരുടെ മക്കള്‍ക്ക് ജന്മാവകാശ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥിയാകാൻ രംഗത്തുള്ള ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമി. ‘ഇപ്പോൾ, ഭരണഘടനയെയും 14-ാം ഭേദഗതിയെയും കുറിച്ച് ചിലർ മുറവിളി കൂട്ടും. ഞാനും അവരും തമ്മിലുള്ള വ്യത്യാസം ഞാൻ യഥാർത്ഥത്തിൽ 14-ാം ഭേദഗതി വായിച്ചു എന്നതാണ്,” അദ്ദേഹം പറഞ്ഞു.”അത് പറയുന്നത്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ ജനിച്ചവരോ പ്രകൃതിവൽക്കരിക്കപ്പെട്ടവരോ ആയ എല്ലാ വ്യക്തികളും അതിന്റെ നിയമങ്ങൾക്കും അധികാരപരിധിക്കും വിധേയരായി പൗരന്മാരാണ്. അതിനാൽ ഈ രാജ്യത്തെ ഒരു…

