ബ്രഹ്മഗിരി സൊസൈറ്റിക്ക് വായ്പ നൽകിയവർക്ക് ഇൻകം ടാക്സ് നോട്ടീസ് .
കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവർക്ക് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്.സൊസൈറ്റിക്ക് 2021-22 സാമ്ബത്തിക വര്‍ഷം ലഭ്യമാക്കിയ തുകയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനടക്കമാണ് നോട്ടീസ് അയച്ചുതുടങ്ങിയത്. 1961ലെ ആദായ നികുതി നിയമം സെക്ഷന്‍ 133(6) പ്രകാരമാണ് നോട്ടീസ്. ബ്രഹ്മഗിരി സൊസൈറ്റിയുടെ വിവിധ പ്രോജക്ടുകളില്‍ ലക്ഷക്കണക്കിനു രൂപ നിക്ഷേപിച്ചവരാണ് ഇവരില്‍ അധികവും. നടത്തുന്ന ബിസിനസിനെക്കുറിച്ചുള്ള വിവരണം, സൊസൈറ്റിയില്‍ നിക്ഷേപം നടത്തിയതിന്റെ ലഡ്ജര്‍ കോപ്പി, ബാങ്ക് സ്റ്റേറ്റ്മെന്റ് പകര്‍പ്പ് തുടങ്ങിയ രേഖകളും…

