admin

ധുപ്ഗുരി ബിജെപിക്ക് തിരിച്ചടി;നേട്ടം കൊയ്ത് ടി എം സി .

ബെസ്റ്റ് ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ ധുപ്ഗുരി സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടു.ഇവിടെ ടിഎംസി 4,000 വോട്ടുകൾക്ക് വിജയിച്ചു ധുപ്ഗുരി അസംബ്ലി സീറ്റ് ബിജെപിയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് പിടിച്ചെടുതുകയായിരുന്നു. തൃണമൂൽ കോൺഗ്രസിൻറെ സ്ഥാനാർത്ഥി നിർമൽ ചന്ദ്ര റോയ് 4,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Read Full News

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.

ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ സീറ്റ് ബിജെപി നിലനിർത്തി, എൻ ഡി എ സ്ഥാനാർത്ഥി പാർവതി ദാസ് കോൺഗ്രസിന്റെ ബസന്ത് കുമാറിനെ 2,400 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ദാസ് 33,247 വോട്ടുകൾ നേടിയപ്പോൾ കുമാറിന് 30,842 വോട്ടുകൾ ലഭിച്ചുവെന്ന് ബാഗേശ്വർ ജില്ലാ മജിസ്‌ട്രേറ്റും റിട്ടേണിംഗ് ഓഫീസറുമായ അനുരാധ പാൽ പറഞ്ഞു. ബിജെപി 2,405 വോട്ടുകൾക്കാണ് വിജയിച്ചതെന്നും അവർ അറിയിച്ചു.

Read Full News

ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥിക്ക് വിജയം.

ജാർഖണ്ഡിലെ ദുമ്രി ഉപതെരഞ്ഞെടുപ്പിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. എജെഎസ്‌യു-പിയുടെ യശോദാ ദേവിയെ പരാജയപ്പെടുത്തി 17000 വോട്ടുകൾക്ക് ജാർഖണ്ഡിലെ ദുമ്രി സീറ്റിൽ ജെഎംഎം സ്ഥാനാർത്ഥി ബേബി ദേവി വിജയിച്ചു. വോട്ടെണ്ണൽ അവസാനിച്ചപ്പോൾ ബേബി 1,35,480 വോട്ടുകൾ നേടിയപ്പോൾ യശോദയ്ക്ക് 1,18,380 വോട്ടുകൾ ലഭിച്ചു. ഇന്ത്യാ മുന്നണിയിലെ സ്ഥാനാർത്ഥിയായിരുന്നു ബേബി. ഹേമന്ത് സോറൻ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്ന ഭർത്താവ് ജഗർനാഥ് മഹ്തോയുടെ മരണത്തെ തുടർന്നാണ് ഇവിടത്തെ സീറ്റ് ഒഴിഞ്ഞത്. യശോദയെയാണ് എൻഡിഎ രംഗത്തിറക്കിയത്.

Read Full News

ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.

ന്യൂഡൽഹി:  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ…

Read Full News

മോഡി സർക്കാറിനെ പുകഴ്ത്തി മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് .

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച്‌ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യയുടേത് ശരിയായ നിലപാട് ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വിദേശനയം ഇന്ന് തന്റെ കാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഏറെ പ്രധാനമായി മാറിയിരിക്കുകയാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. ‘രണ്ടോ അതിലധികമോ ശക്തികള്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഓരോരുത്തരുടേയും പക്ഷത്ത് കക്ഷി ചേരാന്‍ വലിയ തോതില്‍ സമ്മര്‍ദ്ദമുണ്ടാകും. സമാധാനത്തിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പരമാധികാരത്തിനും സാമ്ബത്തിക താത്പര്യങ്ങള്‍ക്കും പ്രഥമസ്ഥാനം നല്‍കണം. അക്കാര്യത്തില്‍ ഇന്ത്യ ശരിയായ പാതയില്‍ ആയിരുന്നുവെന്നാണ് ഞാന്‍…

Read Full News

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ;ആവേശത്തിൽ യുഡിഎഫ് .

പുതുപ്പള്ളിയി ചാണ്ടി ഉമ്മൻ തന്നെ;ആവേശത്തിൽ യുഡിഎഫ് . കോട്ടയം: പുതുപ്പള്ളിയില്‍ വൻ ഭൂരിപക്ഷത്തിലേക്ക് കുതിച്ച്‌ ചാണ്ടി ഉമ്മൻ. വോട്ടെണ്ണല്‍  ഉമ്മൻ ചാണ്ടിയുടെ ഇതുവരെയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 എന്ന സംഖ്യ ചാണ്ടി ഉമ്മൻ മറികടന്നു. 36000 ത്തിൽ പരം വോട്ടാണ് ചാണ്ടി ഉമ്മൻ നേടിയത്.ഇടത് സ്ഥാനാർത്ഥിയായ ജയ്ക്ക് സി തോമസാണ് പ്രധാന എതിരാളി എൻ ഡി എ സ്ഥാനാർത്ഥി തീർത്തും നിറം മങ്ങിയ പ്രകടമാണ് പുതുപ്പള്ളിയിൽ കാഴ്ച വച്ചത്.

Read Full News

താലിബാൻ അക്രമണം; 4 പാക്ക് സൈനികർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താൻ അതിര്‍ത്തിക്കടുത്തുള്ള രണ്ട് അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ താലിബാൻ ഭീകരര്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ നാല് പാക് സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.വടക്കുപടിഞ്ഞാറൻ ഖൈബര്‍-പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ചിത്രാല്‍ ജില്ലയിലാണ് സംഭവം. ഇന്നലെയാണ് ആധുനിക ആയുധങ്ങളുമായി ഒരു സംഘം ഭീകരര്‍ പാകിസ്താൻ-അഫ്ഗാനിസ്താൻ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന രണ്ട് പാകിസ്താൻ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചത്. ഏറ്റുമുട്ടലിനിടെ നാല് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താൻ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പിടിയിലായ സൈനികര്‍ താലിബാൻ…

Read Full News

ത്രിപുരയിൽ ബിജെപി;ബോക്സാനഗറിൽ ഇന്ത്യ മുന്നണിക്ക് തോൽവി.

സംസ്ഥാനത്തെ ബോക്സാനഗർ, ധൻപൂർ അസംബ്ലി സീറ്റുകളിലേക്ക് സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ  ബിജെപി വിജയിച്ചു. വോട്ടെണ്ണൽ വെള്ളിയാഴ്ചയായിരുന്നു നടന്നത്.രണ്ട് സീറ്റുകളിലും, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) പ്രതിപക്ഷ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (മാർക്‌സിസ്റ്റും) നേരിട്ട് മത്സരിച്ചു, പ്രധാന പ്രതിപക്ഷ പാർട്ടികളായ ടിപ്ര മോത്തയും കോൺഗ്രസും  സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ബി ജെ പി യഥാക്രമം തഫജ്ജൽ ഹൊസൈൻ, ബിന്ദു ദേബ്നാഥ് എന്നിവരെ  ബോക്സാനഗറിൽ നിന്നും ധന്പൂരിൽ നിന്നും മത്സരിപ്പിച്ചപ്പോൾ, സി പി എം മിസാൻ ഹൊസൈനെ…

Read Full News

സനാതന വിവാദം; ഇന്ത്യാ മുന്നണിയിലും അഭിപ്രായ ഭിന്നത.

ന്യൂഡൽഹി:തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി.കമല്‍നാഥിന്റെ പ്രസ്താവന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്. സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ…

Read Full News

കാശ്മീർ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികളുമായി ഭരണകൂടം ;സ്വത്ത് കണ്ടെടുക്കൽ ആരംഭിച്ചു.

ശ്രീനഗർ: പാക്കിസ്ഥാനിൽ താമസിക്കുന്ന കശ്മീരി തീവ്രവാദികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് ചൊവ്വാഴ്ച അറിയിച്ചു. “J&K സ്വദേശികളും യുടിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരുമായ തീവ്രവാദികളുടെ പട്ടിക ഞങ്ങളുടെ പക്കലുണ്ട്, എന്നാൽ അവിടെ അഭയം തേടി പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയാണ്, നടപടിക്രമങ്ങൾ തുടരും, ”ജൗരി, പൂഞ്ച് ജില്ലകളിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ജമ്മു കശ്മീർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ദിൽബാഗ് സിംഗ് ബുധനാഴ്ച പറഞ്ഞു. “ഞങ്ങൾ ഇതിനകം അവരുടെ…

Read Full News