കാനഡക്കെതിരെക്കെതിരെ വിമർശനമായി ശ്രീലങ്ക .

കൊളംബോ: കാനഡക്കെതിരെ രൂക്ഷ വിമര്‍ശനവമായി ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഒരു പരമാധികാര രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് അദ്ദേഹം കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കി.ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമര്‍ശനം നടത്തിയത്. ഭീകരര്‍ കാനഡയില്‍ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് അലി സാബ്രി ആരോപിച്ചു. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരര്‍ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Full News

നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള  ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം തുടങ്ങി.

യെരവാൻ: അസര്‍ബൈജാന്‍റെ നിയന്ത്രണത്തിലായ നാഗോര്‍ണോ-കരാബാക് പ്രദേശത്തുള്ള അര്‍മേനിയൻ ക്രൈസ്തവര്‍ അയല്‍രാജ്യമായ അര്‍മേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി.മൂവായിരത്തോളം പേര്‍ അര്‍മേനിയയിലെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 1,20,000 അര്‍മേനിയൻ വംശജരാണ് നാഗോര്‍ണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്‌ലിം ഭൂരിപക്ഷ അസര്‍ബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അര്‍മേനിയൻ സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോര്‍ണോ വാസികളുടെ പുനരധിവാസത്തിനായി അര്‍മേനിയൻ സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 40,000 പേര്‍ക്ക് അഭയം നല്കുന്ന പദ്ധതിപരിഗണനയിലുണ്ടെന്നാണ്…

Read Full News

കാനഡയിൽ ഭൂരിപക്ഷം ഗുരുദ്വാരകളും മിതവാദികളുടെ കയ്യിൽ ;തീവ്രവാദികൾക്ക് പരിമിതമായ ഗുരുദ്വാരകളിൽ മാത്രം നിയന്ത്രണം.

ഒട്ടാവ: കാനഡയിലെ 250 സിഖ് ഗുരുദ്വാരകളില്‍ എട്ടെണ്ണത്തിന്റെ നിയന്ത്രണം ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ക്കാണെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട്.ബ്രിട്ടിഷ് കൊളംബിയ, ബ്രാംപ്ട്സൻ, അബോട്സ്ഫോഡ്, ടോറന്റോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകള്‍ സജീവമാണെന്നും ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരത്തോളം സിഖ് മതവിശ്വാസികള്‍ ഖലിസ്ഥാൻ ആശയങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇതില്‍ 5000 പേര്‍ കടുത്ത ഖലിസ്ഥാൻ അനുകൂലികളാണെന്നും ഇന്റലിജൻസ് ഏജൻസി റിപ്പോര്‍ട്ട് വ്യക്തമാക്കി. കാനഡയില്‍ പ്രൈവറ്റ്, നോണ്‍പ്രോഫിറ്റ് എന്നിങ്ങനെ രണ്ടു തരത്തിലുള്ള സിഖ് ഗുരുദ്വാരകളാണ് ഉള്ളത്. വ്യക്തികളുടെ…

Read Full News

ഇറാനിൽ 28 ഐ എസ് ഭീകർ കസ്റ്റഡിയിൽ ;സൈന്യം തകർത്തത് വൻ ഭീകരാക്രമണ പദ്ധതി.

ടെഹ്റാൻ: ഇറാനില്‍ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന 28 ഭീകരരെ കസ്റ്റഡിയില്‍. ഭീകരാക്രമണത്തിന് ഉപയോഗിക്കാൻവെച്ച 30 ബോംബുകള്‍ നിര്‍വീര്യമാക്കിയതായും ഇന്റലിജൻസ് മന്ത്രാലയത്തെ ഉദ്ധരിച്ച്‌ തസ്‌നിം വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.സിറിയ, അഫ്ഗാനിസ്താൻ, പാകിനിസ്താൻ, ഇറാഖിലെ കുര്‍ദിനിസ്താൻ മേഖലകളിലെ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലായതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Read Full News

ഇസ്രായേലുമായി അടുത്തുകൊണ്ടിരിക്കുകയാണ് ;സൗദി രാജകുമാരൻ .

റിയാദ്:ഇസ്രയേലുമായി അടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചര്‍ച്ചകളാണെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരൻ. ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിലേക്ക് തന്റെ രാജ്യം കൂടുതൽ അടുക്കുകയാണെന്നും ഇറാന് ആണവായുധം ലഭിച്ചാൽ “നമുക്ക് ഒരെണ്ണം ലഭിക്കണമെന്നും” ഒരു യുഎസ് ടെലിവിഷൻ അഭിമുഖത്തിൽ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഫലസ്തീര്‍ ജനത ഞങ്ങള്‍ക്ക് പ്രധാനമാണ്. ബന്ധം പുനസ്ഥാപിക്കും മുമ്ബ് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക തന്നെ വേണം. ഇസ്രയേലുമായുള്ള യു.എസ്…

Read Full News

കാനഡ നടപടി തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ നീക്കം ചെയ്തു.

ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണച്ച്‌ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാൻ ഉത്തരവിട്ട് കാനഡ.കനേഡിയൻ ഗുരുദ്വാരകള്‍ക്ക് മുന്നിലെ ബോര്‍ഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്യാനാണ് ഉത്തരവ്.ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായതോടെ സറേ ഗുരുദ്വാരയ്ക്ക് പുറത്ത് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് സ്ഥാപിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു. മൂന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളാണ് ഖാലിസ്ഥാൻ ഭീകരർ സ്ഥാപിച്ചിരുന്നത്.  ഹിന്ദുക്കളെയും ഇന്ത്യൻ പ്രവാസികളെയും പ്രകോപിപ്പിക്കരുതെന്നും ഇവ ഉടൻ നീക്കം ചെയ്യണമെന്ന് പ്രദേശിക ഭരണസമിതികളാണ്…

Read Full News

നാഗോര്‍ണോ-കരാബാക് പ്രവിശ്യ അസർബൈജാൻ പിടിച്ചെടുത്തു.

രണ്ടുദിവസത്തെ രൂക്ഷമായ സൈനിക നടപടിയിലൂടെ അര്‍മേനിയൻ വംശജര്‍ക്കു ഭൂരിപക്ഷമുള്ള നാഗോര്‍ണോ-കരാബാക് പ്രവിശ്യ പൂര്‍ണമായും പിടിച്ചെടുത്തതായി അസര്‍ബൈജാൻ പ്രഖ്യാപിച്ചു.അസര്‍ബൈജാൻ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ് ടെലിവിഷനിലൂടെ വിജയപ്രഖ്യാപനം നടത്തി. ആക്രമണത്തിൽ “കുറഞ്ഞത് 200 പേർ കൊല്ലപ്പെടുകയും 400 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു”, നഗോർണോ-കറാബക്ക് വിഘടനവാദി നേതാവായ ഗെഗാം സ്റ്റെപാൻയൻ പറഞ്ഞു.ആർമേനിയ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ്, അസർബൈജാനിൽ കൂടുതൽ ഉള്ളത് മുസ്ലിം ജനതയു. വിഷയത്തില്‍ യുഎൻ രക്ഷാസമിതിയില്‍ നടന്ന ചര്‍ച്ചയില്‍ അസര്‍ബൈജാൻ വിദേശകാര്യമന്ത്രി ജെയ്ഹുൻ ബൈറാമോവും നാഗോര്‍ണോ പ്രദേശത്തിന്‍റെ പൂര്‍ണ…

Read Full News

എസ് എഫ് ജെ ഭീഷണി തള്ളി കനേഡിയൻ മന്ത്രിമാരും .

ടൊറന്റോ:ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്‌സ് ഫോർ ജസ്റ്റീസ്(എസ്‌എഫ്‌ജെ) സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ.എസ്‌എഫ്‌ജെയുടെ ആഹ്വാനത്തെ അപലപിച്ച്‌ പൊതുസുരക്ഷാ വകുപ്പ് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് രംഗത്തെത്തി. കാനഡയിലെ എല്ലാ ജനവിഭാഗങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ട്. കാനഡയുടെ ഈ നയത്തിന് വിരുദ്ധമായ രീതിയാണ് കനേഡിയൻ ഹിന്ദുക്കളോട് രാജ്യംവിടാൻ ആവശ്യപ്പെടുന്ന ഓൺലൈൻ വീഡിയോ പ്രചരണമെന്നും ലെബ്ലാങ്ക് കൂട്ടിച്ചേർത്തു. എസ്‌എഫ്ജെയുടെ പ്രകോപന വീഡിയോയെ അപലപിച്ച്‌ കാബിനറ്റ് അംഗം ഹര്‍ജിത് സജ്ജനും രംഗത്തെത്തി. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്കും കാനഡയില്‍ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും…

Read Full News

ഇന്ത്യ ലിസ്റ്റ് ചെയ്ത അടുത്ത ഭീകരനും കൊല്ലപ്പെട്ടു;ഗുണ്ട സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഖലിസ്ഥാൻ ഭീകരൻ കൊല്ലപ്പെട്ടതെന്ന് സൂചന.

ഒട്ടാവ: കാനഡയില്‍ പഞ്ചാബില്‍ നിന്നുള്ള ഖലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.മോഗ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുഖ ദുൻകെ എന്നറിയപ്പെടുന്ന സുഖ്ബൂല്‍ സിങ് ആണ് കൊല്ലപ്പെട്ടത്.ക്രിമിനൽ കേസുകൾ വർദ്ധിച്ചതോടെ 2017 ലായിരുന്നു സുഖ ഇന്ത്യയിൽ നിന്നും കാനഡയിലേക്ക് കടന്നത്. വ്യാജ രേഖകൾ ഉപയോഗിച്ചായിരുന്നു ഇയാൾ ഇന്ത്യവിട്ടത്. കാനഡയിൽ തന്നെ സുഖയ്‌ക്കെതിരെ ഏഴോളം കേസുകളാണ് നിലവിൽ ഉള്ളത്. ഇതിനിടെയാണ് ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടിരിക്കുന്നത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദാവീന്ദര്‍ ബാംഭിയയുടെ…

Read Full News