കർഷക സമരം രൂക്ഷം;ഏറ്റുമുട്ടലിൽ യുവകർഷകൻ കൊല്ലപ്പെട്ടു. 

ന്യൂഡൽഹി :21 കാരനായ കര്‍ഷകന്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. ബട്ടിന്‍ഡയില്‍ നിന്നുള്ള ശുഭ്കരണ്‍ സിംഗ് (21) മരിച്ചതായി കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയാണ് ആരോപിച്ചത്. സംഗ്രൂര്‍-ജിന്ദ് അതിര്‍ത്തിയിലെ ഖനൗരിയിലെ സംഘര്‍ഷത്തിനിടെയാണ് സംഭവമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ ഈ വാദം ഹരിയാന പൊലീസ് തള്ളി. ഇത് അഭ്യൂഹമാണെന്നാണ് പോലീസ് പറയുന്നത്.  ഇതിനിടെ മൂന്ന് പേരെ ഖനൗരിയില്‍ നിന്ന് ആശുപത്രിയില്‍ എത്തിച്ചതായി പട്യാല ആസ്ഥാനമായുള്ള രജീന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എച്ച്എസ് രേഖി പറഞ്ഞു. ഒരാള്‍ മരിച്ചെന്നും ഇയാളുടെ…

Read Full News

ഇലക്‌ട്രല്‍ ബോണ്ട് ;കേന്ദ്രത്തിന് കനത്ത തിരിച്ചടി.

ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള തെരഞ്ഞെടുപ്പ് ബോണ്ട് മൗലികാവകാശത്തിന് വിരുദ്ധമെന്ന് സുപ്രിംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 2017ലെ സാമ്ബത്തിക നിയമ ഭേദഗതികള്‍ സുപ്രിംകോടതി റദ്ദാക്കി. അറിയാനുള്ള അവകാശം ജനാധിപത്യ തത്വങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ഇലക്‌ട്രല്‍ ബോണ്ട് നിര്‍വ്വചിച്ച 2017ലെ നിയമ ഭേദഗതികളെല്ലാം റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചീഫ് ജസ്റ്റിസിനെ അനുകൂലിച്ച്‌ ജസ്റ്റിസ് സഞ്ജീവ് ഖന്നയും പ്രത്യേകം വിധിന്യായമെഴുതി. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് ഭരണഘടനാ സാധുതയില്ലെന്നാണ് ഭരണഘടനാ…

Read Full News

കർഷക സമരം ശക്തിയാർജിക്കുന്നു ;ഇന്ന് ചർച്ച.

ന്യൂഡൽഹി :രാജ്യ തലസ്ഥാനത്തേക്കുള്ള കർഷക മാർച്ചിൻ്റെ  ഭാഗമായി ഹരിയാനയിലെ ശംഭു അതിർത്തിയിൽ സംഘർഷാവസ്ഥ . പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ കർഷകർ തലസ്ഥാനത്തേക്ക് വരുന്നതിനിടെ ശംഭു അതിർത്തിയിൽ പൊകലീസ് അവരെ തടഞ്ഞു. കഴിഞ്ഞദിവസം വലിയ രീതിയിലുള്ള സംഘർഷാവസ്ഥ ഇവിടെ രൂപപ്പെടുത്തിയിരുന്നു. ഡൽഹിയിലേക്ക് പോകുന്നതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഉറച്ചുനിന്ന കർഷകർക്കു നേരേ പൊലീസ് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാനയിലെ അംബാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ശംഭു അതിർത്തിയിൽ സ്ഥിതി വളരെ…

Read Full News

ചരിത്ര വിജയം; വധശിക്ഷക്ക് വിധിച്ച ഇന്ത്യക്കാരെ നിരുപാധികം വിട്ടയച്ച് ഖത്തർ.

ന്യൂഡൽഹി :ഖത്തർ തടവിലാക്കിയ മുഴുവൻ മുൻഇന്ത്യൻ നാവികഉദ്യോഗസ്ഥരെയും വിട്ടയച്ചു. ഇവരില്‍ ഏഴു പേരും നാട്ടിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെ വാര്‍ത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ അമീറിന്റെ ഈ സുപ്രധാന തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍…

Read Full News

സിമിയുടെ നിരോധനം നീട്ടി.

ന്യൂഡല്‍ഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുടെ നിരോധനം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായി ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയതായി അമിത് ഷാ എക്‌സില്‍ കുറിച്ചു.രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.സെപ്റ്റംബര്‍ 11 ആക്രമണത്തെത്തുടര്‍ന്ന്…

Read Full News

നിതീഷിൻ്റെ ട്രപ്പീസ് തുടരുന്നു; ഇന്ത്യ മുന്നണിയെ തകർത്ത് ബിജെപി.

ന്യൂഡൽഹി :ബീഹാര്‍ മുഖ്യമന്ത്രിയായി ഒമ്ബതാം തവണ നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ സമ്രാട്ട് ചൗധരിയും വിജയ് കുമാര്‍ സിന്‍ഹയുമാണ് ഉപമുഖ്യമന്ത്രിമാര്‍.ഒമ്ബതംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റു. ജെഡിയുവിനും ബിജെപിക്കും മൂന്ന് മന്ത്രിമാര്‍ വീതമാണുള്ളത്. എച്ച്‌എമ്മിന്റെ ഒരംഗവും ഒരു സ്വതന്ത്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.ഔദ്യോഗിക വസതിയില്‍ എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാവിലെ 11 മണിയോടെയാണ് നിതിഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ബിഹാറിലെ എല്ലാ ബിജെപി എംഎല്‍എമാരും നിതിഷിനെ പിന്തുണച്ച്‌ കത്ത്…

Read Full News

75-ാമത് റിപ്പബ്ലിക് ദിനം; നാരി ശക്തിയിൽ ഡൽഹി .

ന്യൂഡല്‍ഹി: ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ ബിഎസ്‌എഫിന്റെ പരേഡിനെ നയിച്ച്‌ വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്‌എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ സംഘവും കർത്തവ്യപഥില്‍ നടത്തിയത്.സബ് ഇൻസ്പെക്ടർ ശ്വേത സിംഗാണ് പരേഡിനെ നയിച്ചത്.അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള വനിതാ ഓഫീസറും രണ്ട് സബോർഡിനേറ്റ് ഓഫീസർമാരും ചേർന്ന് 144 വനിതാ ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍മാരാണ് പരേഡില്‍ പങ്കെടുത്തത്. പങ്കെടുത്ത വനിതകളില്‍ 27 പേർ പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. ജമ്മു കശ്മീരില്‍ നിന്നും…

Read Full News

അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയായി.രാംലല്ല കൺതുറന്നു.

അയോധ്യയിൽ രാമലല്ലയുടെ വിഗ്രഹം സ്ഥാപിച്ചുകൊണ്ട് രാമക്ഷേത്രം രാജ്യത്തിനായി സമർപ്പിച്ചു. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദി നേതൃത്വം നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭഗവന്തും, യോ​ഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള 84 സെക്കൻഡ് ശുഭമുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കാശിയിലെ…

Read Full News

വീണ വിജയനെതിരെ കേന്ദ്രം;കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അന്വേഷിക്കും.

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ കുരുക്ക് മുറുക്കി കേന്ദ്രം. വീണയുടെ കമ്പനിക്കെതിരെ അന്വേഷണത്തിന് കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തയ്യാറെടുത്തിരിക്കുകയാണ്. മാസപ്പടി വിവാദത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഉത്തരവിട്ടതായാണ് വിവരം. വീണ വിജയന്റെ എക്‌സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലുമായും തമ്മിലുള്ള അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനാണ് തീരുമാനം. ബംഗളുരു രജിസ്ട്രാര്‍ ഓഫ് കമ്പനീസും കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനീസും നടത്തിയ അന്വേഷണത്തില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തി. കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍…

Read Full News

രാമ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നിന്നും കോൺഗ്രസ് പിൻവാങ്ങി.

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കള്‍ പങ്കെടുക്കേണ്ടന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനിച്ചത്. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു. ആര്‍എസ്‌എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കോണ്‍ഗ്രസിന്റെ തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജൻ ചൗധരി എന്നിവര്‍ക്കാണ് ക്ഷണമുണ്ടായിരുന്നത്. ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീര്‍ത്ഥ ട്രസ്റ്റ് ഇവരെ നേരില്‍ സന്ദര്‍ശിച്ചാണ് ക്ഷണിച്ചത്….

Read Full News