മാസങ്ങൾക്ക് ശേഷം മണിപ്പൂരിൽ മന്ത്രിസഭ യോഗം ചേർന്നു;കുക്കി മന്ത്രിമാർ യോഗം ബഹിഷ്കരിച്ചു.
മണിപ്പൂരിൽ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ബുധനാഴ്ച ഉഖ്രുൽ ജില്ലയിലായിരുന്നു യോഗം. ഈ നിർണായക കാബിനറ്റ് യോഗത്തിൽ കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 12 ബിജെപി കൗൺസിൽ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎൽഎമാർ ഉൾപ്പെടെ 60 അംഗങ്ങളാണ് മണിപ്പൂർനിയമസഭയിലുള്ളത്. മന്ത്രിസഭ യോഗത്തിൽ…

