2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും ശക്തമായ പോരാട്ടം എന്നും മായാവതി .
2024 ലോകസഭ തിരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് ;ഇരു മുന്നണികൾക്കെതിരെയും ശക്തമായ പോരാട്ടം എന്നും മായാവതി . ലക്നൗ: 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കൊപ്പവുമില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി.2017ലെ പോലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്കായിരിക്കും മത്സരം. സമൂഹത്തിലെ തിരസ്‌കരിക്കപ്പെട്ട, ചിതറിക്കപ്പെട്ട കോടികണക്കിന് വരുന്ന ജനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. എതിരാളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്കു പകരം പരസ്പര സാഹോദര്യമാണ് അതിന്റെ അടിസ്ഥാനമെന്നും മായാവതി പറഞ്ഞു. മായാവതി പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’…

