വയനാട് ജില്ലയിൽ മത്സ്യ വിത്ത് നിക്ഷേപം ആരംഭിച്ചു.

ബാണാസുര സാഗറിൽ മത്സ്യവിത്ത് നിക്ഷേപിച്ചു ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തിൽ റിസർവോയറുകളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി ജില്ലയിൽ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ 15 ലക്ഷം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെയാണ് ജില്ലയിലെ റിസർവോയറുകളിൽ നിക്ഷേപിക്കുക. പദ്ധതിയുടെ ഭാഗമായി ബാണാസുര റിസർവോയറിൽ 6 ലക്ഷം കാർപ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. തുടർ നിക്ഷേപം കാരാപ്പുഴയിലും ബാണാസുരയിലും നടക്കും.

Read Full News

വടക്കൻ സിക്കിമിൽ കുടുങ്ങിയ 2,400 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി.

ഗാംഗ്‌ടോക്ക്:വടക്കൻ സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ലാചെൻ, ലാചുങ് മേഖലകളിൽ കുടുങ്ങിയ 2,413 വിനോദസഞ്ചാരികളെ ശനിയാഴ്ച രക്ഷപ്പെടുത്തി. ഉദ്യോഗസ്ഥരാണ് ഈ വിവരം നൽകിയത്. പെഗോങ്-ചുങ്‌താങ്ങിൽ മണ്ണിടിഞ്ഞ് റോഡിനെ തടഞ്ഞു, പ്രദേശത്തെ വാഹനഗതാഗതം തടസ്സപ്പെട്ടു, അദ്ദേഹം പറഞ്ഞു.ചുങ്‌താങ് സബ് ഡിവിഷൻ ഉദ്യോഗസ്ഥരും ജനറൽ റിസർവ് എഞ്ചിനീയർ ഫോഴ്‌സും പ്രാദേശിക പഞ്ചായത്ത് അംഗങ്ങളും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രദേശത്ത് കുടുങ്ങിയ 2,413 പേരെ വിജയകരമായി രക്ഷപ്പെടുത്തി.വെള്ളിയാഴ്ച പുലർച്ചെയാണ് മണ്ണിടിച്ചിലുണ്ടായതെന്നും പെഗോങ്-ചുങ്‌താങ് പ്രദേശത്തെ താമസക്കാരും വിനോദസഞ്ചാരികളും ഒറ്റപ്പെട്ടുവെന്നും അവർക്ക് സഹായം ആവശ്യമാണെന്നും…

Read Full News

ജി എസ് ടി നിയങ്ങളിൽ ഭേദഗതി.

ഡല്‍ഹി: കുതിരപ്പന്തയം, വാതുവെപ്പ്, ഓണ്‍ലൈൻ ഗെയിമിങ്, കാസിനോ തുടങ്ങിയവക്ക് 28 ശതമാനം നികുതി ചുമത്താനുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി.കേന്ദ്ര ചരക്കു സേവന നികുതി നിയമഭേദഗതി ബില്‍, സംയോജിത ജി.എസ്.ടി നിയമഭേദഗതി ബില്‍ എന്നിവയാണ് രാജ്യസഭയും ലോക്സഭയും അംഗീകരിച്ചത്. ഇതിന് അനുസൃതമായി സംസ്ഥാന നിയമസഭകള്‍ നിയമഭേദഗതി പാസാക്കും. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമാണ് നിയമഭേദഗതി പാര്‍ലമെന്‍റില്‍ കൊണ്ടുവന്നത്. നികുതിയടവ് വ്യവസ്ഥ ലംഘിച്ചാല്‍ ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന് പുറത്തുള്ള ഓണ്‍ലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ വിലക്കാനും നിയമഭേദഗതി…

Read Full News

രാഹുൽ ഇന്ന് കൽപ്പറ്റയിൽ .

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 9 വീടുകളുടെ താക്കോല്‍ പൊതു സമ്മേളത്തില്‍ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും.

Read Full News

ഇന്ത്യൻ നിയമസംവിധാനത്തിൽ സമ്പൂർണ്ണ അഴിച്ചുപണി ;ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത.

ന്യൂഡൽഹി:ഐപിസിയുടെ പേര് ഇനി ‘ഭാരതീയ ന്യായ സംഹിത’; മൂന്ന് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ .രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.ഐപിസിയും സിആര്‍പിസിയും പരിഷ്‌കരിച്ച്‌ കേന്ദ്രത്തിന്റെ ബില്‍. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബില്‍ ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു. (New bill on IPC will completely repeal offence of sedition: Amit Shah)മൂന്ന് ക്രിമിനല്‍…

Read Full News

മൗ ഈ ദ്വീപിൽ കാട്ടുതീ ; 53 പേർ വെന്തു മരിച്ചു.

ഹോനലൂലൂ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സംസ്ഥാനമായ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഈ ദ്വീപില്‍ അതിശക്തമായ കാട്ടുതീ.53 പേര്‍ കൊല്ലപ്പെട്ടു. മൗഈ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന നഗരത്തിലാണ് കാട്ടുതീ നാശംവിതച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാനില്ല. 270ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് കണക്ക്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ താറുമാറായി. 11,000 ലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. റോഡുകള്‍ അടച്ചതോടെ മൗഈ ദ്വീപിലെ പല ഭാഗങ്ങളും ഏറെക്കുറേ ഒറ്റപ്പെട്ടു. മണിക്കൂറില്‍…

Read Full News

തമിഴ്നാട് മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കും.

ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവില്‍, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി.മന്ത്രിക്കും ഭാര്യക്കും കോടതി നോട്ടീസയച്ചു. ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷിന്‍റേതാണ് അസാധാരണ നടപടി. കീഴ്ക്കോടതി ഉത്തരവുകളില്‍ പിഴവുണ്ടോയെന്നു സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികള്‍ക്ക് സിആര്‍പിസി 397-ാം വകുപ്പ് നല്കുന്ന അധികാരപ്രകാരമാണ്, മന്ത്രിക്കെതിരേയുള്ള കേസിന്‍റെ രേഖകള്‍ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷ് വരുത്തിച്ചത്. മന്ത്രി പൊന്മുടിയും വിജിലൻസും സെപ്റ്റംബര്‍ ഏഴിനു മുന്പ് വിശദീകരണം നല്കണമെന്നു കോടതി നിര്‍ദേശിച്ചു. 1996-2001 കാലത്ത് കരുണാനിധി…

Read Full News

മോഡി തീവ്ര ഇസ്രായേൽ രീതി പിൻ തുടരുന്നു ; യെച്ചൂരി.

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം…

Read Full News

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിലെ ക്യാമറകൾ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ചന്ദ്രയാൻ-3-ലെ ലാൻഡർ ഇമേജർ (എൽഐ) ക്യാമറ വികസിപ്പിച്ചെടുത്തത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് (ലിയോസ്, ബംഗളൂരു). ചന്ദ്രയാൻ-3 പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. ലാൻഡർ ഇമേജർ (എൽഐ) ക്യാമറയിൽ കാണുന്ന ഭൂമിയുടെ ചിത്രമാണ് ആദ്യത്തെ ചിത്രം. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചപ്പോൾ എടുത്തതാണ് ചിത്രം . രണ്ടാമത്തെ ചിത്രം ആഗസ്റ്റ്…

Read Full News