ഇനി സൂര്യൻ ;സൗരദൗത്യം പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പകല്‍ 11.50നാണ് വിക്ഷേപണം. സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ദൗത്യമാണ് ആദിത്യ എല്‍1. വിക്ഷേപണത്തിന് ശേഷം 125 ദിവസമാണ് യാത്ര. ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോ മീറ്റര്‍ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കുകയാണ് ചെയ്യുക. സൗരോര്‍ജ്ജ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയില്‍ അവയുടെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഈ ദൗത്യം കൂടുതല്‍ സഹായിക്കും. കൊറോണല്‍ മാസ്…

