ഹമാസ് തലവൻ കൊല്ലപ്പെട്ടു; സംശയ നിഴലിൽ മൊസാദ് .
ടെഹ്‌റാന്‍: ലോകത്തെ ഞെട്ടിച്ച് ആ കൊലപാതക വാര്‍ത്ത. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.മരണം സ്ഥിരീകരിച്ച് ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. അതീവ സുരക്ഷയില്‍ സഞ്ചരിച്ചിരുന്ന വ്യക്തിയാണ് ഹനിയ്യ. ഹാനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ആരോപിച്ച് ഹമാസ് രംഗത്തെത്തി. സംഭവത്തില്‍, ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹനിയ്യയുടെ കൊലപാതകം തീര്‍ത്തും ആസൂത്രിതമായിരുന്നു. ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുവാണ് ഹനിയ്യ.പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനിലെത്തിയതായിരുന്നു…

