മാഫിയാ തലവൻ വെടിയേറ്റു മരിച്ചു.

ലഹരി മാഫിയ തലവൻ മാർകോ എബ്ബൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെടുന്ന ക്രിമിനലാണ് മാർകോ എബ്ബൻ.നെതർലൻഡുകാരനാണ് 32കാരനായ മാർകോ എബ്ബൻ. ബ്രസീലില്‍ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്സില്‍ എത്തിച്ച കേസില്‍ 7 വർഷത്തെ ശിക്ഷ ലഭിച്ച ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. നെതർലൻഡ്‌സിലെ സ്‌കീഡാം പട്ടണത്തിൽ നിന്നുള്ള അറിയപ്പെടുന്ന കുറ്റവാളിയായ അദ്ദേഹത്തിൻ്റെ പിതാവ് ഇതേ വിചാരണയിൽ കസ്റ്റംസ് ഉദ്യോഗസ്ഥന്…

Read Full News

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ 805 ആപ്പുകളും 3266 വെബ്‌സൈറ്റുകളും കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്‌തു.

ന്യൂഡൽഹി:പാർലമെന്ററി കമ്മിറ്റി യോഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ സൈബർ കുറ്റകൃത്യങ്ങള്‍ തടയാൻ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ ആപ്പുകളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്തിരിക്കുന്നത്. ‘സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യവും’ സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ യോഗത്തിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി സഞ്ജയ് കുമാർ, കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര…

Read Full News

മാലിയിൽ സിവിലിയൻസിന് നേരെ ഉണ്ടായ അക്രമത്തിൽ 25 മരണം.

ആഫ്രിക്കൻ രാജ്യമായ മാലിയില്‍ സൈനികർ അകന്പടി പോയ വാഹനവ്യൂഹത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തില്‍ 25 നാട്ടുകാർ കൊല്ലപ്പെട്ടു.ഇവരിലേറെയും സ്വർണഖനനം നടത്തുന്നവരാണ്. വെള്ളിയാഴ്ച മാലിയുടെ വടക്കുകിഴക്കൻ മേഖലയിലെ ഗാവോ നഗരത്തിന് 30 കിലോമീറ്റർ അകലെയായിരുന്നു ആക്രമണം. അറുപതിലേറെ വാഹനങ്ങളുടെ വ്യൂഹമാണ് ആക്രമിക്കപ്പെട്ടതെന്ന് സൈനിക വക്താവ് കേണല്‍ മാജ് സുലൈമാൻ ഡെംബെലെ പറഞ്ഞു. പരിക്കേറ്റ 13 പേരെ സൈന്യമാണ് ആശുപത്രിയിലെത്തിച്ചത്. നാല് അക്രമികള്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Read Full News

ആപ്പിനെ തൂത്തുവാരി ബിജെപി; കെജ്രിവാളും തോറ്റു.

27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിൽ ബിജെപി.2015 മൂന്ന് സീറ്റും2020ൽ എട്ട് സീറ്റുമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. ബി ജെ പി നേതാക്കാള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി.8 സീറ്റിൽ നിന്നും 47 സീറ്റിലേക്കുള്ള കുതിപ്പാണ് ബിജെപി നടത്തിയത്.മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ വരെ ബിജെപി ജയിച്ചു കയറി.കർഷക സമരത്തിൻറെ മുഖ്യ കേന്ദ്രങ്ങളായ ജാട്ട് മേഖലകൾ പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നു. ഒരുകാലത്ത് രാജ്യം അടക്കി ഭരിച്ചിരുന്ന കോൺഗ്രസ് സംപൂജ്യരായി എന്നതും തിരഞ്ഞെടുപ്പിലെ പ്രധാന സംഭവമാണ്.70  മണ്ഡലങ്ങളിൽഒരിടത്ത്…

Read Full News

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു.

എ എ പി ക്ക് കനത്ത തിരിച്ചടി.  എട്ട് എംഎല്‍എമമാരും ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡൽഹി :വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി. മുമ്പ് ആം ആദ്മി പാർട്ടിയുടെ മെഹ്‌റൗളി സ്ഥാനാർത്ഥിയായിരുന്ന നരേഷ് യാദവിനെ, ഡിസംബറിൽ പഞ്ചാബ് കോടതി ഖുറാൻ അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി…

Read Full News

കൊച്ചിയില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍.

വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് പിടിയിലായത്. കേരളം ബംഗ്ലാദേശികളുടെ അനധികൃത താവളമാകുന്ന സംഭവത്തില്‍ കേന്ദ്ര ഏജൻസികള്‍ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ പിടിയിലായത്. മുനമ്ബത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് ആണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. അനധികൃതമായി…

Read Full News

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നു.

കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനിച്ച്‌ ഇന്ത്യയും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ചർച്ചയിലാണ് 2020 മുതല്‍ നിർത്തിവച്ച തീർത്ഥാടന യാത്ര പുനരാംരംഭിക്കാനുള്ള തീരുമാനമുണ്ടായത്. “നിലവിലുള്ള കരാറുകൾ പ്രകാരം അങ്ങനെ ചെയ്യുന്നതിനുള്ള രീതികൾ പ്രസക്തമായ സംവിധാനം ചർച്ച ചെയ്യും. അതിർത്തി കടന്നുള്ള നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ ഡാറ്റയും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല മെക്കാനിസത്തിൻ്റെ ഒരു നേരത്തെ യോഗം…

Read Full News

പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഒമ്ബതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം.

കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഈ ഭേദഗതി നടപ്പിലാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും.ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരി്ല്‍ ഭേദഗതിക്ക് എതിരെ വൻവിമർശനം ഉയർന്നിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവർത്തകർആരോപിച്ചിരുന്നു,ചൊവ്വാഴ്ചയാണ് ഇറാഖ് പാർലമെന്റ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്….

Read Full News

ഹൂതികൾ വീണ്ടും ഭീകര ലിസ്റ്റിൽ; ട്രംപ് നടപടികൾ തുടങ്ങി.

ന്യൂയോർക്ക്:യെമനിലെ ഹൂതി പ്രസ്ഥാനത്തെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ച്‌ യുഎസ് ഭരണകൂടം. ചെങ്കടലില്‍ യുഎസ് പടക്കപ്പലുകളെ ആക്രമിച്ച ഹൂതികള്‍ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ”ഹൂതികളുടെ പ്രവര്‍ത്തനങ്ങള്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്‍മാരുടെയും ഉദ്യോഗസ്ഥരുടെയും സഖ്യകക്ഷികളായ രാജ്യങ്ങളുടെയും സമുദ്രം വഴിയുള്ള വ്യാപാരത്തിന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. അതിനാല്‍ ഹൂതികളുടെ സൈനിക ശേഷിയും വിഭവങ്ങളും ഇല്ലാതാക്കാന്‍ പ്രദേശത്തെ സഖ്യകക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.”-വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ഹൂതികള്‍ക്ക് സാമ്ബത്തികവും നയതന്ത്രപരവുമായ സഹായം നല്‍കുന്ന…

Read Full News

ബന്ദി കൈമാറ്റം തുടരുന്നു; 90 പാലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടു.

ഗാസ :ഇസ്രയേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ച്‌ ഇസ്രയേല്‍.69 സ്ത്രീകളെയും 21 കുട്ടികളെയുമാണ് മോചിപ്പിച്ചത്. അടുത്തിടെയാണ് ഇവരെ ഇസ്രയേല്‍ തടവിലാക്കിയത്. എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ പ്രകാരമുള്ള പലസ്തീനികളുടെ മോചനം വൈകുന്നുവെന്ന് ആരോപിച്ച്‌ ജയിലിന് പുറത്ത് ഒരു കൂട്ടം പലസ്തീനികള്‍ തമ്ബടിച്ചിരുന്നു. മോചനം പ്രതീക്ഷിച്ച്‌ ജയില്‍ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കള്‍ക്ക് ഇവരെ എപ്പോള്‍ വിട്ടയക്കുമെന്നത് സംബന്ധിച്ച്‌ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല. ജയിലിന് പുറത്ത് നിലയുറപ്പിച്ച്‌ ബന്ദികളുടെ ബന്ധുക്കളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതിനെ…

Read Full News