മധ്യപ്രദേശിൽ വമ്പൻ ഓഫറുമായി ബിജെപി .
ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.സംസ്ഥാനത്തെ 230 നിയമസഭാസീറ്റില്‍ 18 എണ്ണത്തില്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍. 13.39 ലക്ഷം പുതിയ വോട്ടര്‍മാരില്‍ 7.07 ലക്ഷം സ്ത്രീകളാണ്.നിലവില്‍ 30 ശതമാനമാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം. ഇതാണ് 35 ശതമാനമാക്കുന്നത്. അധ്യാപകജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.ലാഡ്‌ലി ബെഹന പദ്ധതിവഴി സ്ത്രീകള്‍ക്ക് മാസംതോറും നല്‍കുന്ന 1000…

