കളമശ്ശേരി ബോംബ് സ്‌ഫോടനം; ഒരാൾ കൂടി മരിച്ചു.
എറണാകുളം :കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ കളമശ്ശേരി ഗണപതിപ്ലാക്കൽ മോളി ജോയ് ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മോളി എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചെ അഞ്ചുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. 80 ശതമാനത്തിലേറെ മോളിക്ക് പൊള്ളലേറ്റിരുന്നു. രാജഗിരി ആശുപത്രിയിൽ ആദ്യം ചികിത്സതേടിയ മോളിയെ ഗുരുതര പരിക്കുകളെ തുടർന്നു മെഡിക്കൽ സെന്ററിലേക്കു മാറ്റുകയായിരുന്നു. ലിയോണ പൗലോസ് (55), കുമാരി (53), ലിബിന (12) എന്നിവരാണ് നേരത്തേ മരിച്ചത്. ലിയോണ…

