മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് നഷ്ടമാകും: നിയമവുമായി യുപി .
ലക്നൗ:മാതാപിതാക്കളെ പരിചരിച്ചില്ലെങ്കില്‍ സ്വത്ത് നഷ്ടമാകും; പുതിയ നിയമവുമായി യോഗി സര്‍ക്കാര്‍.പ്രായമായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ യോഗി സര്‍ക്കാര്‍.ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാരുടെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ റൂള്‍സ് 2014 ഭേദഗതി ചെയ്യും. ഇതിനായുളള നിര്‍ദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. അഭിഭാഷകരുമായി കൂടി ആലോചിച്ച ശേഷം സാമൂഹ്യക്ഷേമ വകുപ്പ് യോഗി ആദിത്യനാഥിന് മുന്നില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കും. ഈ നിര്‍ദ്ദേശത്തിലൂടെ, വയോധികരായ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളെയും ബന്ധുക്കളെയും സ്വത്തില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ എളുപ്പമാക്കും….

