വനിത ജഡ്ജിമാരുടെ വസ്ത്രധാരണത്തിൽ മാറ്റം ;പരിഷ്കരണം ഹൈക്കോടതി നിർദ്ദേശത്തിൽ .
എറണാകുളം: വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ കോടതിയില്‍ ധരിക്കുന്ന വസ്ത്രം കാലാനുസൃതമായി പരിഷ്‌കരിച്ചിരിക്കുകയാണ് ഹൈക്കോടതി.കീഴ്‌ക്കോടതികളിലെ വനിതാ ജഡ്‌ജിമാര്‍ക്ക് ഇനി മുതല്‍ വെളുത്ത സാരിയും കറുത്ത ബ്ളൗസും ധരിക്കണമെന്നത് നിര്‍ബന്ധമല്ല.പകരം ഇതേ നിറത്തിലുള്ള സല്‍വാര്‍ കമീസോ ഷര്‍ട്ടും പാന്റസുമോ ധരിക്കാം. വനിതാ ജഡ്‌ജിമാരുടെ ആവശ്യപ്രകാരം ഔദ്യോഗിക ഡ്രസ് കോഡ് പരിഷ്കരിച്ച് ഹൈക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. 1970 മുതല്‍ നിലവിലുള്ള ഡ്രസ് കോഡാണ് മാറുന്നത്. ഡ്രസ് കോഡ് പരിഗണിക്കുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. കേരളത്തിലെ ജുഡീഷ്യല്‍…

