പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചു.സെപ്തംബര്‍ അഞ്ചിനാണ് വോടെടുപ്പ്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. നോമിനേഷൻ സമര്‍പിക്കേണ്ട അവസാന തീയതി – ഓഗസ്റ്റ് 17, സൂക്ഷ്മ പരിശോധന – ഓഗസ്റ്റ് 18, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 21 നുമാണ്.ഉപതിരഞ്ഞെടുപ്പിനായുള്ള പ്രാഥമിക ഒരുക്കങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഉമ്മൻചാണ്ടിയോടുള്ള ജനവികാരവും മുൻനിര്‍ത്തിയായിരിക്കും യുഡിഎഫ് വോട് അഭ്യര്‍ഥിക്കുക. മണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായതുകളിലും…

