ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് കർണ്ണാടക കോൺഗ്രസ് .
ബെംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ബൃഹത് പരിപാടി സംഘടിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. ഓണ്‍ലൈനും ഓഫ് ലൈനുമായി നടത്തിയ പരിപാടിയില്‍ രാജ്യത്തും വിദേശത്തുമായി രണ്ട് കോടിയിലധികം പേര്‍ ഭരണഘടനാ ആമുഖം വായിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കര്‍ണാടക നിയമസഭയായ വിധാൻ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്ത പരിപാടിയില്‍ നിരവധി പ്രമുഖരുടെയും സാന്നിധ്യമുണ്ടായി….

