ഡിഎംകെ എംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്.

ഡിഎംകെഎംപിയുടെ വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ് ചെന്നൈ:ഡിഎംകെ എംപി എസ്.ജഗത് രക്ഷകന്‍റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ്. എംപിയുമായി ബന്ധമുള്ള നാല്‍പതോളം കേന്ദ്രങ്ങളിലും പരിശോധന നടക്കുകയാണ്.എംപിക്ക് ശ്രീലങ്കയില്‍ നിക്ഷേപമുണ്ടെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു. മുന്‍ കേന്ദ്ര സഹമന്ത്രിയും ആരക്കോണം എംപിയുമായ ജഗത് രക്ഷകൻ ഹോട്ടലുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്‍പ്പെടെയുള്ള വ്യവസായ ശ്യംഖലയുടെ ഉടമയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് 2016ലും എംപിയുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

Read Full News

എം പി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത.

കവറത്തി:ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ട് ഉത്തരവിറക്കി.വധശ്രമക്കേസില്‍ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ചൂണ്ടികാട്ടിയാണ് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്.ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്.വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷിച്ചതിനെ തുടർന്നാണ് ഇയാളെ ആദ്യം അയോഗ്യനാക്കിയത്

Read Full News

കമ്പ മലയിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം.

മാനന്തവാടി : ഇന്ന് വൈകുന്നേരം 7:20 ഓടെയാണ് ആറോളം വരുന്ന സായുധമാവോയിസ്റ്റുകൾ കമ്പവലയിൽ വീണ്ടും എത്തിയത് കമ്പം മലയിലെ കോളനിയിൽ സ്ഥാപിച്ചിരുന്ന ക്യാമറകളും സംഘം തകർത്തതായാണ് സംശയിക്കുന്നത്.

Read Full News

സിക്കിമിൽ മേഘ വിസ്ഫോടനം; സൈനികരെ കാണാതായി.

സിക്കിമിലെ ലഖൻവാലിയില്‍ മേഘവിസ്‌ഫോടനം. ദുരന്തത്തില്‍ 23 സൈനികരെ കാണാതായെന്ന് വിവരം. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളില്‍ പെട്ടെന്നുണ്ടായ മേഘവിസ്‌ഫോടനം ലാച്ചൻ താഴ്വരയിവെ ടിസ്ത നദിയില്‍ വെള്ളപ്പൊക്കത്തിനും കാരണമായി. ടിസ്ത നദിയിലെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണ് ആര്‍മി ക്യാമ്ബുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.ജില്ലയിലുടനീളമുള്ള ജലസ്രോതസ്സുകളിൽ വൻതോതിൽ ചെളിവെള്ളം ഒഴുകിയെത്തിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. തൽഫലമായി, ഗാംഗ്‌ടോക്ക്, പാക്യോങ് ജില്ലകളിലെ സിങ്‌തം, രാംഗ്‌പോ പട്ടണങ്ങൾ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകടകരമായ സാഹചര്യം കണക്കിലെടുത്ത്…

Read Full News

ചൈനീസ് ഫണ്ട് ;ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ വീടുകളിലും ഓഫീസുകളും റൈഡ്.

ന്യൂഡൽഹി:തലസ്ഥാനത്ത് വിവിധ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ന്യൂസ് പോര്‍ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരെയും എഴുത്തുകാരേയും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തിയത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രസ് ക്ലബ് ഓഫ് ഇന്ത്യ രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ UAPA ചുമത്തിയതായി റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി അടക്കം 35 ഇടത്ത് പരിശോധന നടക്കുകയാണ്. ആരോപണം നിലനില്‍ക്കുന്ന ന്യൂസ് ക്ലിക്ക് ഓഫീസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരായ സഞ്ജയ് രജൗറ, ഭാഷാ സിംഗ്, അഭിസര്‍ ശര്‍മ, സൊഹയ്ല്‍ ഹഷ്മി, ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രഭിര്‍ പുര്‍കയാസ്ഥ, ഡയര്‍കര്‍മാരില്‍ ഒരാളായ…

Read Full News

കാനഡ മുട്ടുമടക്കുന്നു;രണ്ട് ഖലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക്  നിരോധനം .

ഗബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ സംഘടനകളെയാണ് നിരോധിച്ചത്.അഞ്ച് സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.വിലക്ക് ഏര്‍പ്പെടുത്തേണ്ട സംഘടനകളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു.ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ – കാനഡ ബന്ധത്തില്‍ ഉലച്ചില്‍ വന്നിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം വഷളായിരുന്നു. സ്വന്തം മണ്ണില്‍ കാനഡ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആക്ഷേപം…

Read Full News

സിംബാബ്‌വെ വിമാനാപകടത്തിൽ ഇന്ത്യൻ ഖനി വ്യവസായി ഹർപാൽ രൺധാവയും മകനും മരിച്ചു.

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രാന്ധവയും മകൻ അമേര്‍ കബീര്‍ സിങ് രാന്ധവയും ഉള്‍പ്പെടെ ആറ് പേര്‍ സിംബാബ്‌വെയില്‍ വിമാനാപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്.മുറോവ വജ്ര ഖനിക്ക് സമീപമാണ് അവര്‍ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകര്‍ന്നുവീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നും താഴെ പതിക്കുന്നതിന് മുമ്ബായി തന്നെ വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. സംഭവ സ്ഥലത്ത്…

Read Full News

ബീഹാറിൽജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു ;ഇന്ത്യയിൽ ആദ്യം

പാറ്റ്ന: ബിഹാറില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു.അതിപിന്നാക്ക വിഭാഗം 36.01 ശതമാനവും പിന്നോക്കവിഭാഗം 27.1 ശതമാനവും പൊതുവിഭാഗം 15.52 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്തെ ജനസംഖ്യയുടെ 19.65 ശതമാനവും പട്ടികജാതിക്കാരാണെന്നും 1.68 ശതമാനം പട്ടികവര്‍ഗവിഭാഗക്കാരാണെന്നും സെന്‍സസില്‍ പറയുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാനത്ത് ജാതിസെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13 കോടിയാണ്. ഗാന്ധി ജയന്തിദിനത്തില്‍ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അഭിനന്ദിച്ചു. സെന്‍സസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങളെന്ന് മുഖ്യമന്ത്രി എക്‌സ്…

Read Full News

ബിനാമി ഇടപാട് ;ഗുണ്ടാ തലവന്റെ 10 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു

ബിനാമി കേസില്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാത്തലവനും രാഷ്ട്രീയക്കാരനുമായ മുഖ്താര്‍ അൻസാരിയുടെയും കുടുംബത്തിന്റെയും ലഖ്നോവിലെ 10 കോടിയുടെ സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി.ഗാസിപുരിലെ തൻവീര്‍ സഹര്‍ എന്ന സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത ദാലിബാഗ് മേഖലയിലുള്ള സ്വത്താണ് പിടിച്ചെടുത്തത്. 10 കോടി വിപണി വിലയുള്ള സ്ഥലത്തിന് രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ 76 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. യു.പിയിലെ ഗാസിപുര്‍ ജില്ലയില്‍ അൻസാരിയുടെ ബിനാമി ഗണേഷ് ദത്ത് മിശ്രയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന 12 കോടിയുടെ സ്വത്ത് കഴിഞ്ഞ ഏപ്രിലില്‍ ആദായ നികുതി…

Read Full News

കേരളത്തെ കേന്ദ്രം വരിഞ്ഞു മുറുക്കുന്നു; പിണറായി വിജയൻ .

കണ്ണൂർ:സംസ്ഥാനത്തെ വരിഞ്ഞു മുറുക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനില്‍ക്കുന്നുവെന്നും, കേന്ദ്ര വലതുപക്ഷ നയത്തില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയമാണ് കേരളം നടപ്പാക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് തലശ്ശേരിയില്‍ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പറഞ്ഞു.’പാര്‍ട്ടി നേതാവ് മരണപ്പെടുമ്ബോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച…

Read Full News