മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ബിജെപിയും ഘടകകക്ഷികളും
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നണിക്ക് വന്‍ വിജയം. ആദ്യഘട്ട ഫലം പുറത്തുവരുമ്ബോള്‍ എന്‍ഡിഎ 1399 പഞ്ചായത്തുകളില്‍ വിജയിച്ചു.ബിജെപി 724, ശിവസേന (ഷിന്‍ഡെ)263, എന്‍സിപി (അജിത് പവാര്‍), 412 എന്നിങ്ങനെയാണ് . മഹാ വികാസ് അഖാഡി സഖ്യത്തിന് 524 സീറ്റുകളിലാണ് ജയിക്കാനായത്. കോണ്‍ഗ്രസ് 222, എന്‍സിപി ശരദ് പവാര്‍ വിഭാഗം 187, ശിവസേന ഉദ്ധവ് വിഭാഗം 115 ഇടത്തുമാണ് വിജയിച്ചത്.327 ഗ്രാമപഞ്ചായത്തുകളിൽ സ്വതന്ത്രരാണ് വിജയിച്ചത്.വിജയവാര്‍ത്തകള്‍ക്ക് പിന്നാലെ മുംബൈയിലെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി….

