ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ എന്ന് സൂചന ; വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട് .
ന്യൂഡൽഹി:കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതര്‍ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.ദാവൂദിനെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവ. പാകിസ്താന് സര്‍ക്കാരോ മറ്റ് അധികൃതരോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ദാവൂദ് വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷങ്ങളായി ദാവൂദ് കറാച്ചിയിലാണ് താമസം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാകിസ്താന് ഇക്കാര്യം പലപ്പോഴും സ്ഥിരീകരിക്കാറില്ല. ഇന്ത്യ അടക്കമുള്ള വിവിധ ഏജന്‍സികളുടെ കണ്ണുവെട്ടിച്ചാണ് ദാവൂദ്…

