നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് മോദി .
ഡല്‍ഹി: നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബിജെപി ഭരണം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ബിജെപിക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നരേന്ദ്രമോദി നന്ദി അറിയിച്ചു. ബിജെപിക്കുള്ള പിന്തുണ ഓരോ വര്‍ഷവും കൂടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് തുടരും. തെലങ്കാനയുമായി ബിജെപിക്കുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാനാകില്ല. തെലങ്കാനയില്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. വൈകിട്ട് ഡല്‍ഹിയിലെ…

