ഇസ്രായേൽ അക്രമത്തിൽ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു.
ലബനാൻ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുകൂറിനെ ഇസ്രായേൽ കൊലപ്പെടുത്തി.ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരൻ ഫുആദ് ആണെന്ന് ഇസ്രായേല്‍ ആരോപിച്ചിരുന്നു. വക്താവ് ഡാനിയൽ ഹഗാരി “എക്സ്” പ്ലാറ്റ്ഫോമിലെ…

