രാജ്യം 77 സ്വാതന്ത്ര്യ ദിനത്തിൻറെ നിറവിൽ ;ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി.
ഡൽഹി:77-ാം സ്വാതന്ത്ര്യദിനം വിപുലമായ ആഘോഷങ്ങളോടെ കൊണ്ടാടി രാജ്യം. ഡല്‍ഹി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ശേഷം പ്രധാനമന്ത്രി പതാക ഉയര്‍ത്തിയതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.140 കോടി കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു.1800ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 50ഓളം നഴ്‌സുമാരേയും അവരുടെ…

