ജി എസ് ടി നിയങ്ങളിൽ ഭേദഗതി.

ഡല്‍ഹി: കുതിരപ്പന്തയം, വാതുവെപ്പ്, ഓണ്‍ലൈൻ ഗെയിമിങ്, കാസിനോ തുടങ്ങിയവക്ക് 28 ശതമാനം നികുതി ചുമത്താനുള്ള നിയമഭേദഗതി ബില്‍ പാര്‍ലമെന്‍റ് പാസാക്കി.കേന്ദ്ര ചരക്കു സേവന നികുതി നിയമഭേദഗതി ബില്‍, സംയോജിത ജി.എസ്.ടി നിയമഭേദഗതി ബില്‍ എന്നിവയാണ് രാജ്യസഭയും ലോക്സഭയും അംഗീകരിച്ചത്. ഇതിന് അനുസൃതമായി സംസ്ഥാന നിയമസഭകള്‍ നിയമഭേദഗതി പാസാക്കും. കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലിന്‍റെ തീരുമാനപ്രകാരമാണ് നിയമഭേദഗതി പാര്‍ലമെന്‍റില്‍ കൊണ്ടുവന്നത്. നികുതിയടവ് വ്യവസ്ഥ ലംഘിച്ചാല്‍ ഇന്ത്യയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന് പുറത്തുള്ള ഓണ്‍ലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ വിലക്കാനും നിയമഭേദഗതി…

Read Full News

രാഹുൽ ഇന്ന് കൽപ്പറ്റയിൽ .

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ക്രമീകരിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ശേഷം കല്‍പ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 9 വീടുകളുടെ താക്കോല്‍ പൊതു സമ്മേളത്തില്‍ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കല്‍പ്പറ്റയില്‍ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കല്‍പ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികള്‍. അതിന് ശേഷം രാഹുല്‍ മടങ്ങും.

Read Full News

ഇന്ത്യൻ നിയമസംവിധാനത്തിൽ സമ്പൂർണ്ണ അഴിച്ചുപണി ;ഐപിസി ഇനിമുതൽ ഭാരതീയ ന്യായ സംഹിത.

ന്യൂഡൽഹി:ഐപിസിയുടെ പേര് ഇനി ‘ഭാരതീയ ന്യായ സംഹിത’; മൂന്ന് ക്രിമിനല്‍ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് അമിത് ഷാ .രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളെ ‘ഭാരത’വല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍.ഐപിസിയും സിആര്‍പിസിയും പരിഷ്‌കരിച്ച്‌ കേന്ദ്രത്തിന്റെ ബില്‍. ഇന്ത്യന്‍ പീനല്‍ കോഡും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡും പരിഷ്കരിക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. സുപ്രധാന ബില്‍ ലോക്‌സഭയില്‍ അമിത് ഷാ അവതരിപ്പിച്ചു. (New bill on IPC will completely repeal offence of sedition: Amit Shah)മൂന്ന് ക്രിമിനല്‍…

Read Full News

മൗ ഈ ദ്വീപിൽ കാട്ടുതീ ; 53 പേർ വെന്തു മരിച്ചു.

ഹോനലൂലൂ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സംസ്ഥാനമായ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഈ ദ്വീപില്‍ അതിശക്തമായ കാട്ടുതീ.53 പേര്‍ കൊല്ലപ്പെട്ടു. മൗഈ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന നഗരത്തിലാണ് കാട്ടുതീ നാശംവിതച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാനില്ല. 270ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് കണക്ക്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ താറുമാറായി. 11,000 ലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. റോഡുകള്‍ അടച്ചതോടെ മൗഈ ദ്വീപിലെ പല ഭാഗങ്ങളും ഏറെക്കുറേ ഒറ്റപ്പെട്ടു. മണിക്കൂറില്‍…

Read Full News

തമിഴ്നാട് മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി പുനഃപരിശോധിക്കും.

ചെന്നൈ: തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയെയും ഭാര്യയെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി ഉത്തരവില്‍, സ്വമേധയാ റിവിഷൻ നടപടിയുമായി മദ്രാസ് ഹൈക്കോടതി.മന്ത്രിക്കും ഭാര്യക്കും കോടതി നോട്ടീസയച്ചു. ജസ്റ്റീസ് എൻ. ആനന്ദ് വെങ്കിടേഷിന്‍റേതാണ് അസാധാരണ നടപടി. കീഴ്ക്കോടതി ഉത്തരവുകളില്‍ പിഴവുണ്ടോയെന്നു സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികള്‍ക്ക് സിആര്‍പിസി 397-ാം വകുപ്പ് നല്കുന്ന അധികാരപ്രകാരമാണ്, മന്ത്രിക്കെതിരേയുള്ള കേസിന്‍റെ രേഖകള്‍ ജസ്റ്റീസ് ആനന്ദ് വെങ്കിടേഷ് വരുത്തിച്ചത്. മന്ത്രി പൊന്മുടിയും വിജിലൻസും സെപ്റ്റംബര്‍ ഏഴിനു മുന്പ് വിശദീകരണം നല്കണമെന്നു കോടതി നിര്‍ദേശിച്ചു. 1996-2001 കാലത്ത് കരുണാനിധി…

Read Full News

മോഡി തീവ്ര ഇസ്രായേൽ രീതി പിൻ തുടരുന്നു ; യെച്ചൂരി.

ഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെ നിയമിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ബില്ല് കമീഷന്റെ നിഷ്പക്ഷതയെ പൂര്‍ണമായും അട്ടിമറിക്കുന്നതാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.ഡല്‍ഹി സര്‍ക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷൻ നിയമനവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെയും അട്ടിമറിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിയമിക്കുന്ന മൂന്നംഗ സമിതിയില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സമിതിയില്‍ നിന്ന് ചീഫ്ജസ്റ്റിസിനെ മാറ്റികൊണ്ട് പകരം…

Read Full News

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിലെ ക്യാമറകൾ പകർത്തിയ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

ചന്ദ്രയാൻ-3-ലെ ലാൻഡർ ഇമേജർ (എൽഐ) ക്യാമറ വികസിപ്പിച്ചെടുത്തത് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ലബോറട്ടറി ഫോർ ഇലക്‌ട്രോ ഒപ്‌റ്റിക്‌സ് സിസ്റ്റംസ് (ലിയോസ്, ബംഗളൂരു). ചന്ദ്രയാൻ-3 പേടകം പകർത്തിയ രണ്ട് ചിത്രങ്ങൾ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) പുറത്തുവിട്ടു. ലാൻഡർ ഇമേജർ (എൽഐ) ക്യാമറയിൽ കാണുന്ന ഭൂമിയുടെ ചിത്രമാണ് ആദ്യത്തെ ചിത്രം. ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ-3 ദൗത്യം വിക്ഷേപിച്ചപ്പോൾ എടുത്തതാണ് ചിത്രം . രണ്ടാമത്തെ ചിത്രം ആഗസ്റ്റ്…

Read Full News

ജമ്മു കാശ്മീരിൽ ഹിത പരിശോധന; ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.

ഡല്‍ഹി: ഭരണഘടനാപരമായി ജനാധിപത്യമുള്ള ഇന്ത്യയില്‍ ജമ്മു-കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധന സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.ബ്രിട്ടനില്‍ ബ്രക്സിറ്റിന്റെ കാര്യത്തില്‍ ഉണ്ടായതുപോലൊരു സാഹചര്യം ഇന്ത്യയെ പോലൊരു ജനാധിപത്യത്തില്‍ നടക്കില്ലെന്നും ഭരണഘടനയുടെ 370ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമര്‍പ്പിച്ച ഹരജികളുടെ വാദത്തിനിടയില്‍ സുപ്രീംകോടതി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല അടക്കമുള്ളവര്‍ ഹിതപരിശോധന വാഗ്ദാനം ഓര്‍മിപ്പിക്കുന്നതിനിടയിലാണ് സുപ്രീംകോടതി അക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളെപ്പോലെ ഇന്ത്യയുമായി ചേര്‍ക്കുന്നതിനുമുമ്ബ് ഹിതപരിശോധന നടത്തുമെന്ന് ജമ്മു-കശ്മീരിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കേണ്ടതിനെ…

Read Full News

ലോകം വീണ്ടുമൊരു യുദ്ധഭീഷണിയിൽ; കിം ജോങ് ഉൻ സൈനിക നീക്കത്തിനെന്ന് റിപ്പോർട്ട് .

സോള്‍: ‌യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ  പ്രതിരോധ നടപടികളുടെ പദ്ധതികൾ ചർച്ച ചെയ്ത സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെ‌യ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉൻ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെൻട്രല്‍…

Read Full News