ഒരു മോസ്റ്റ് വാണ്ടഡ് ക്രിമിനൽ കൂടി അജ്ഞാത സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കൊള്ളപ്പെട്ടു.

ഇസ്ലാമാബാദ്: ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിലെ കുപ്രസിദ്ധനായ ഷെയ്ഖ് ജമീൽ ഉർ റഹ്മാനെ ശനിയാഴ്ച (മാർച്ച് 2) പാകിസ്ഥാനിൽ “ദുരൂഹ സാഹചര്യത്തിൽ” മരിച്ച നിലയിൽ കണ്ടെത്തി.ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് ജിഹാദ് കൗൺസിലിൻ്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറൽ റഹ്മാൻ ജമ്മു കശ്മീരിലെ പുൽവാമ ജില്ലക്കാരനാണ്. ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ യഥാർത്ഥത്തിൽ പുൽവാമയിൽ നിന്നുള്ളയാളായിരുന്നു, എന്നാൽ കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതിന്…

Read Full News

മുംബൈ ഭീകരാക്രമണം; മുഖ്യപ്രതി പാകിസ്ഥാനിൽ മരിച്ചു.

ലാഹോർ:ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ സീനിയർ കമാൻഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം. പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തിൽ വെച്ച് ചീമ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ അറിയിച്ചത്. 2006ൽ മുംബൈയിൽ 188 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ബോംബ് സ്‌ഫോടനത്തിൻ്റെ മുഖ്യ സൂത്രധാരൻ ചീമയായിരുന്നു. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മൽഖൻവാലയിൽ നടന്നതായി വൃത്തങ്ങൾ ഇന്ത്യ ടുഡേയെ അറിയിച്ചു. 2008 നവംബർ 26 ന് 10 പാകിസ്ഥാൻ ഭീകരർ കടൽമാർഗം ദക്ഷിണ മുംബൈ പ്രദേശങ്ങളിൽ…

Read Full News

കൊടും ഭീകരനെ പാക്ക് മണ്ണിൽ വെച്ച് വധിച്ചതായി ഇറാൻ .

ടെഹ്റാൻ :ജെയ്ഷെ അല്‍ ആദലിന്റെ കമാന്‍ഡറായ ഇസ്മായില്‍ ഷാ ബക്ഷിനെയും ചില കൂട്ടാളികളെയുംവധിച്ചതായി ഇറാൻ വാർത്താ ഏജൻസിയായ മെഹർ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ജെയ്ഷ് അല്‍-അദ്ല്‍ ഇറാനിയന്‍ സുരക്ഷാ സേനയ്ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു.  കഴിഞ്ഞ മാസം  ഇറാന്‍ പാകിസ്ഥാന്‍ പ്രദേശത്ത് പ്രവേശിച്ച് ജെയ്ഷ് അല്‍-അദ്‌ലിന്റെ സ്ഥാനങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായി ഇറാന്റെ പ്രദേശത്ത് പാകിസ്ഥാനും വ്യോമാക്രമണം നടത്തിയിരുന്നു.  അല്‍ അറബിയ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2012ലാണ് ജെയ്ഷെ അല്‍ അദ്ല്‍ എന്ന ഭീകരസംഘടന…

Read Full News

സൗദി അറേബ്യയിൽ നിന്ന് അപൂർവ മണൽ പൂച്ചകളെ കണ്ടെത്തി.

ജിദ്ദ: പാറയും മണലും നിറഞ്ഞ മരുഭൂമിയിൽ ജീവിക്കുന്ന അപൂർവ ഇനം മണൽപൂച്ചയെ സൗദി അറേബ്യയിൽ കണ്ടെത്തി. ഐബെക്‌സ് റിസർവിലെ നാഷണൽ സെൻ്റർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്‌മെൻ്റാണ് ‘മണൽപൂച്ച’യെ ആദ്യം കണ്ടത്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ വിജയമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. മണലും കല്ലും നിറഞ്ഞ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ പൂച്ച സമൃദ്ധമായ സസ്യങ്ങളുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. പകൽ സമയത്ത് അവർ ദ്വാരങ്ങളിൽ അഭയം പ്രാപിക്കുന്നു. ഉയർന്ന ശരീര താപനില ഒഴിവാക്കാൻ അവർ മാളങ്ങളിൽ…

Read Full News

നാസര്‍ ആശുപത്രി റെയ്ഡ്:  ഭീകരരെയും വൻ ആയുധശേഖരവും പിടികൂടിയെന്ന് ഇസ്രയേല്‍.

ടെൽഅവീവ്: തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലുള്ള നാസർ ആശുപത്രിയില്‍ തുടരുന്ന റെയ്ഡില്‍ ഇരുപതിലധികം ഭീകരരെ കസ്റ്റഡിയിലെടുത്തുവെന്നും ഇവർക്ക് ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും ഇസ്രേലി സേന അറിയിച്ചു.ആശുപത്രി ഭീകരപ്രവർത്തനത്തിനു താവളമാക്കിയതിന്‍റെ തെളിവുകള്‍ ലഭിച്ചതായി സേന അവകാശപ്പെട്ടു. ഹമാസ് ഭീകരർ ആശുപത്രിയില്‍നിന്ന് ഷെല്ലുകള്‍ തൊടുത്തിരുന്നു. റെയ്ഡിനിടെ മോർട്ടാർ ഷെല്ലുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തതായും കൂട്ടിച്ചേർത്തു.ബന്ദികളോ അവരുടെ മൃതദേഹങ്ങളോ ഉണ്ടാകാം എന്നുപറഞ്ഞാണ് ഇസ്രേലി സേന വ്യാഴാഴ്ച ആശുപത്രിയില്‍ റെയ്ഡ് തുടങ്ങിയത്. ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനിടെ…

Read Full News

പാക്കിസ്ഥാനിൽ ഇമ്രാൻഖാന്റെ പാർട്ടിക്ക് മുന്നേറ്റം.

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫിന് മുന്നേറ്റം.70 സീറ്റുകളിലെ ഫലം വന്നപ്പോള്‍ പിടിഐ 24 സീറ്റുകളും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി 24 സീറ്റും പാകിസ്താന്‍ മുസ്ലിം ലീഗ് (നവാസ് ഷെരീഫ്) 18 സീറ്റും വീതം നേടി. മറ്റുള്ളവര്‍ നാലു സീറ്റുകളിലും വിജയം നേടി. ഇനി 195 സീറ്റുകളിലെ ഫലം കൂടി പുറത്ത് വരാനുണ്ട്. പാകിസ്താനിലെ ദേശീയ അസംബ്ലിയില്‍ ആകെയുള്ള 336 സീറ്റില്‍ 266 മണ്ഡലങ്ങളിലാണ് നേരിട്ടുള്ള വോട്ടിങ്ങിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്നത്….

Read Full News

അമേരിക്കൻ തിരിച്ചടി ;85 ഇടങ്ങളിൽ ബോംബ് വർഷം .

വാഷിംഗ്ടൺ: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങള്‍ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്‌ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി. കമാൻഡ് ആൻഡ് കൺട്രോൾ ആസ്ഥാനം, രഹസ്യാന്വേഷണ കേന്ദ്രങ്ങൾ, റോക്കറ്റുകളും മിസൈലുകളും, ഡ്രോൺ, വെടിമരുന്ന് സംഭരണ ​​കേന്ദ്രങ്ങൾ, സൈന്യവുമായോ ഗാർഡിൻ്റെ പര്യവേഷണസംഘമായ ഐആർജിസിയുടെ ഖുദ്‌സ് ഫോഴ്‌സുമായോ ബന്ധിപ്പിച്ചിട്ടുള്ള മറ്റ്…

Read Full News

ഇമ്രാൻ ഖാൻ അഴിക്കുള്ളിലേക്ക് .

ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും തിരിച്ചടി.കേസില്‍ ഇരുവര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ പ്രത്യേക കോടതി വിധിച്ചു. 71 കാരനായ ഇമ്രാന്‍ ഖാനും 67 കാരനായ ഖുറേഷിയും നിലവില്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ്. പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കേസില്‍ വിധി വരുന്നത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്ഥാപിതമായ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചതെന്ന് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു….

Read Full News

റഷ്യയില്‍ സൈനിക വിമാനം തകർന്നു;നിരവധി ഉക്രൈനികൾ കൊല്ലപ്പെട്ടു.

മോസ്ക്കൊ : സൈനിക വിമാനം തകര്‍ന്ന് വീണ് 65 പേര്‍ മരിച്ചു. യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ ഒരു റഷ്യന്‍ ഇല്യുഷിന്‍ Il-76 സൈനിക ഗതാഗത വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ഉക്രൈൻ അതിർത്തിക്ക് സമീപത്ത് വച്ചാണ്  വിമാനം തകര്‍ന്നുവീണതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അപകടസമയത്ത് ആറ് ജീവനക്കാരും മൂന്ന് ഗാര്‍ഡുകളും ഉള്‍പ്പെടെ 74 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. തടവുകാരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള യാത്രക്കിടെയാണ് സംഭവം. അപകട കാരണത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതിനിടെ മൂന്ന് മിസൈലുകള്‍ ഉപയോഗിച്ചാണ് വിമാനം തകര്‍ത്തതെന്ന് റഷ്യന്‍ പാര്‍ലമെന്റിലെ നിയമനിര്‍മ്മാതാവും റിട്ടയേര്‍ഡ്…

Read Full News

പാക്കിസ്ഥാന്റെ തിരിച്ചടി;ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ബോംബാക്രമണം.

ടെഹ്റാൻ :പാകിസ്ഥാൻ അതിർത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചതിനു പിന്നാലെ പാക്കിസ്ഥാൻ ഇറാനെ ആക്രമിച്ചു.ഇറാനിലെ വിവിധ തലങ്ങളിലുള്ള ബലൂച്ച് കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്കിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടത്.  ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്നീ സംഘടനകളുടെ കേന്ദ്രങ്ങളെ പാകിസ്ഥാൻ ഇറാനിൽ ചെന്ന് തിരിച്ചടിച്ചതായാണ് പാക് മാധ്യമങ്ങൾ വ്യക്തമാക്കിയത്. അതേസമയം ഈ ആക്രമണങ്ങൾ എപ്പോൾ നടന്നുവെന്നോ എവിടെ നടന്നുവെന്നതോ സംബന്ധിച്ച് വിവരങ്ങളൊന്നും മാധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നുമില്ല. ഇപ്പോഴിതാ പാകിസ്ഥാൻ ആക്രമണം നടത്തിയ കാര്യം സമ്മതിച്ച് ഇറാൻ…

Read Full News