നൈജറിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണം ; നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം .

പട്ടാള അട്ടിമറിയെ തുടർന്ന് കലാപം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ നിർദ്ദേശം നൽകി.ആവശ്യമുള്ളവർ മാത്രം തുടർന്നാൽ മതി. വിമാനത്താവളങ്ങൾ അടച്ചതിനാൽ റോഡ് മാർഗമേ പുറത്തു കടക്കാൻ കഴിയൂ എന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. നൈജറിലേക്ക് അടുത്ത ദിവസങ്ങളിൽ യാത്ര വേണ്ടെന്നും നിർദ്ദേശമുണ്ട്. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും നിയാമിയിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. എംബസി ഹെൽപ്‌ലൈൻ നമ്പർ: +227 9975 9975

Read Full News

മൗ ഈ ദ്വീപിൽ കാട്ടുതീ ; 53 പേർ വെന്തു മരിച്ചു.

ഹോനലൂലൂ : പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന യു.എസ് സംസ്ഥാനമായ ഹവായി ദ്വീപസമൂഹത്തിന്റെ ഭാഗമായ മൗഈ ദ്വീപില്‍ അതിശക്തമായ കാട്ടുതീ.53 പേര്‍ കൊല്ലപ്പെട്ടു. മൗഈ ദ്വീപിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന നഗരത്തിലാണ് കാട്ടുതീ നാശംവിതച്ചത്. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാനില്ല. 270ലേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടെന്നാണ് കണക്ക്. വൈദ്യുതി, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയവ താറുമാറായി. 11,000 ലേറെ ടൂറിസ്റ്റുകളെ ഒഴിപ്പിച്ചു. റോഡുകള്‍ അടച്ചതോടെ മൗഈ ദ്വീപിലെ പല ഭാഗങ്ങളും ഏറെക്കുറേ ഒറ്റപ്പെട്ടു. മണിക്കൂറില്‍…

Read Full News

ലോകം വീണ്ടുമൊരു യുദ്ധഭീഷണിയിൽ; കിം ജോങ് ഉൻ സൈനിക നീക്കത്തിനെന്ന് റിപ്പോർട്ട് .

സോള്‍: ‌യുദ്ധത്തിന് തയ്യാറെടുക്കാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ഉത്തരകൊറിയയുടെ  പ്രതിരോധ നടപടികളുടെ പദ്ധതികൾ ചർച്ച ചെയ്ത സെൻട്രൽ മിലിട്ടറി കമ്മീഷൻ യോഗത്തിലാണ് കിം ഈ അഭിപ്രായപ്രകടനം നടത്തിയത്.സൈന്യത്തിന്റെ ഉന്നത ജനറലിനെ പിരിച്ചുവിടുകയും ചെ‌യ്തെന്ന് ഉത്തരകൊറിയൻ മാധ്യമമായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധസാധ്യതയുണ്ടെന്നും കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉൻ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയക്കെതിരെ നീങ്ങുന്ന ശത്രുക്കളെ പിന്തിരിപ്പിക്കുന്നതിനുള്ള പ്രതിരോധനടപടികളും ചര്‍ച്ച ചെയ്തു. സെൻട്രല്‍…

Read Full News

പാക്കിസ്ഥാൻ പാർലമെന്റ് പിരിച്ചു വിട്ടു.

ലാഹോർ :പാക്കിസ്ഥാനില്‍ പാർലമെന്റ് പിരിച്ചു വിട്ടു.പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിര്‍ദേശപ്രകാരം  പ്രസിഡൻ്റ് ആരിഫ് ആല്‍വിയാണ് പാർലമെന്റ് പിരിച്ചു വിട്ടത്.ഭരണഘടനയുടെ ആർട്ടിക്കിൾ 58 പ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പറഞ്ഞ ഐവാൻ-ഇ-സദർ ആണ് പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെരീഫ് ബുധനാഴ്ച പ്രസിഡന്റ് അൽവിക്ക് കത്തെഴുതുകയും ദേശീയ അസംബ്ലിയുടെ അഞ്ച് വർഷത്തെ ഭരണഘടനാ കാലാവധി അവസാനിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

Read Full News

അഫ്ഗാനികൾക്ക് സഹായം ആവശ്യമില്ല; താലിബാൻ പൂട്ടിട്ടത് നൂറ് കണക്കിന് ചാരിറ്റി സംഘടനകളെ .

കാബൂള്‍ : അഫ്ഗാസ്ഥാനിലെ താലിബാൻ ഭരണകൂടം കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത് 216 സഹായ സംഘടനകളുടെ ലൈസൻസ്. ഭരണകൂടത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് താലിബാൻ അധികൃതർ.റദ്ദാക്കിയവയില്‍ നാലെണ്ണം വിദേശ സംഘടനകളാണ്. അതേ സമയം, നിബന്ധനകള്‍ പാലിച്ചാല്‍ ഇവയ്ക്ക് വീണ്ടും ലൈസൻസ് നല്‍കുമെന്ന് താലിബാന്റെ സാമ്ബത്തിക സഹമന്ത്രി അബ്ദുള്‍ ലതീഫ് നസാരി പറഞ്ഞു.നേരത്തെ, സ്വീഡനിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ചതിൽ പ്രതികരണമായി ഇസ്ലാമിക് എമിറേറ്റ്, അഫ്ഗാനിസ്ഥാനിലെ സ്വീഡന്റെ എല്ലാത്തരം പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു.

Read Full News

സമുദ്രാതിർത്തി ലംഘനം; തമിഴ് മത്സ്യ തൊഴിലാളികൾ ശ്രീലങ്കൻ പിടിയിൽ.

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച്‌ തമിഴ്നാട്ടില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി.തിങ്കളാഴ്ച മുല്ലത്തീവിന് സമീപം അലംപിലില്‍നിന്നാണ് ഇവര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടും പിടികൂടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ട്രിങ്കോമാലിയിലെ ഫിഷറീസ് അധികൃതര്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

Read Full News

മുഹമ്മദ് ബാസൂമിനെതിരിച്ചു കൊണ്ടു വരാനുള്ള നയതന്ത്ര നീക്കം പാളി.

നിയാമി: നൈജറില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുഹമ്മദ് ബാസൂമിനെ ഭരണത്തില്‍ പുനഃപ്രതിഷ്ഠിക്കാനുള്ള നയതന്ത്രനീക്കം തള്ളി നൈജറിലെ പട്ടാള ഭരണകൂടം.പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ്, ആഫ്രിക്കൻ യൂണിയൻ, ഐക്യരാഷ്‌ട്ര സഭ എന്നിവയുടെ പ്രതിനിധികളുടെ നയന്ത്രസന്ദര്‍ശനം നൈജറിലെ പട്ടാള ഭരണകൂടം നിരസിച്ചു. പട്ടാള ഭരണകൂടവുമായി ചര്‍ച്ച നടത്തിയെന്നും പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ബാസൂമിനെ കാണാൻ അനുവദിച്ചില്ലെന്നും ആക്ടിംഗ് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാൻഡ് പറഞ്ഞു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസിലെ അംഗങ്ങള്‍ വ്യാഴാഴ്ച നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ കൂടിക്കാഴ്ച…

Read Full News

കൊളംബിയൻ ഡോൺ ; ഉസുഗക്ക് 45 വർഷത്തെ തടവ് ശിക്ഷ.

ന്യൂയോര്‍ക്ക്: രാജ്യാന്തര ലഹരിമാഫിയാത്തലവനും കൊടുംക്രിമിനലുമായ ഡയ്‌റോ ആന്‍റോണിയോ ഉസുഗ‌ എന്ന ഓടോനിയലിനെ യുഎസ് കോടതി 45 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.കൊളംബിയയിലെ ഏറ്റവും ശക്തരും കുപ്രസിദ്ധവുമായ ഗള്‍ഫ് കാര്‍ട്ടല്‍ സംഘത്തിന്‍റെ തലവനായിരുന്നു ഉസുഗ.”ഒറ്റോണിയൽ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ കടത്തൽ സംഘടനകളിലൊന്നിനെ നയിച്ചു, അവിടെ അദ്ദേഹം അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കയറ്റുമതി ചെയ്യാൻ നിർദ്ദേശിച്ചു, കൊളംബിയൻ നിയമപാലകരെയും സൈനിക ഉദ്യോഗസ്ഥരെയും സാധാരണക്കാരെയും നിഷ്കരുണം വധിക്കാൻ ഉത്തരവിട്ടു,” യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡ് പ്രസ്താവനയിൽ പറഞ്ഞു.”അമേരിക്കൻ ജനതയെ ദ്രോഹിക്കുന്ന…

Read Full News

ഓഗസ്റ്റ് പതിനഞ്ച് ദേശീയ ഉത്സവമാക്കണം; പ്രമേയവുമായി അമേരിക്കയിലെ എം പി മാർ .

ന്യൂയോർക്ക്:ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസുകാരനായ താനേദറിന്റെ നേതൃത്വത്തിൽ, ഒരു കൂട്ടം യുഎസ് എം പി മാർ ജനപ്രതിനിധിസഭയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ നിർദ്ദേശം ഉന്നയിച്ചു. രാജ്യ ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെ ദേശീയ ആഘോഷ ദിനമായി പ്രഖ്യാപിക്കാനുള്ള പ്രമേയമാണ് എം പി മാർ അവതരിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളിൽ വേരൂന്നിയ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ആഗോള ജനാധിപത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ രാജ്യങ്ങൾക്കും സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന വിശ്വാസം പ്രമേയം പ്രകടിപ്പിച്ചു….

Read Full News

പാക്കിസ്ഥാനിൽ ട്രെയിൻ അപകടം. 30 പേരോളം മരിച്ചു. നിരവധി പേർക്ക് പരിക്ക്.

ലാഹോർ :പാക്കിസ്ഥാനിലെ തെക്കൻ സിന്ധ് പ്രവിശ്യയിൽ നടന്ന ട്രെയിൻ അപകടത്തിൽ നിരവധി പേർ മരിച്ചു.90ലധികം പേരെ പരിക്കുപറ്റി വിവിധ ആശുപത്രിആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എക്സ്പ്രസ്സ് ട്രെയിൻ പാളം തെറ്റിയാണ് ഇത്രയും വലിയ അപകടം സംഭവിച്ചത്. പ്രവിശ്യാ തലസ്ഥാനമായ കറാച്ചിയിൽ നിന്ന് 275 കിലോമീറ്റർ അകലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം നവാബ്ഷാ ജില്ലയിൽ കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.അപകടത്തിൽ 30 പേർ മരിക്കുകയും 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റെയിൽവേ മന്ത്രി സാദ്…

Read Full News