ഓപ്പറേഷൻ താമരയോ; ഷട്ടാർ വീണ്ടും ബിജെപി കൂടാരത്തിൽ .

ന്യൂഡല്‍ഹി: കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ വീണ്ടും ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവില്‍ നിന്നും അദ്ദേഹം അംഗത്വം സ്വീകരിച്ചു.ബിജെപി പാർലമെന്ററി ബോർഡ് അംഗവും കർണാടക മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ, പാർട്ടി കർണാടക ഘടകം അദ്ധ്യക്ഷന് വിജയേന്ദ്ര എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്. മുൻ മുഖ്യമന്ത്രിയും നീണ്ട കാലയളവില്‍ ബിജെപി എംഎല്‍എയുമായിരുന്നു ഷെട്ടാർ 2023 ഏപ്രില്‍ 16 ന് ബിജെപിയില്‍ നിന്നും രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് സീറ്റ്…

Read More

ഹിജാബ് നിരോധനം പിൻവലിക്കുന്നു;ശനിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ .

മൈസൂരു:  കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈസൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിങ്ങള്‍ക്ക് എന്തും ധരിക്കാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ എനിക്കിഷ്ടമുള്ളത് കഴിക്കും, നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതും. ഞാൻ ധോത്തി ധിക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്? സിദ്ധരാമയ്യ ചോദിച്ചു. കോണ്‍ഗ്രസ് വോടിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നില്ലെന്ന്…

Read More

ജെഡിഎസ് പിളർന്നു; പരസ്പരം പുറത്താക്കി.

ബംഗളൂരു: ജനതാദള്‍-എസ് (ജെ.ഡി.എസ്) പിളര്‍ന്നു, സി.കെ. നാണുവിനെ പാര്‍ട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു.ബംഗളൂരുവില്‍ തിങ്കളാഴ്ച ചേര്‍ന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. ദേവഗൗഡയെയും മകനും പാര്‍ട്ടി കര്‍ണാടക അധ്യക്ഷനുമായ എച്ച്‌.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റികള്‍ നിലവില്‍ വരും. ദേശീയ, സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നല്‍കി. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് കൂട്ടയ്മയാണ് ഇവര്‍…

Read More

സുധാ മൂര്‍ത്തിയുടെ പേരില്‍ തട്ടിപ്പ്; വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബംഗളൂരു വൈദികനെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ 34 കാരനായ അരുണ്‍ കുമാര്‍ ബംഗളൂരു മല്ലേശ്വരം സ്വദേശിയാണ്. ജയനഗര്‍ പൊലീസ് സൈബര്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്. സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവില്‍ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുണ്‍…

Read More

കർണാടകയിൽ ബിജെപി ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക് ;ശക്തി തെളിയിച്ച് ഡി കെ.

ബംഗളൂരു: 40ഓളം ബിജെപി, ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യം അറിയിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍.ബിജെപി സഖ്യത്തില്‍ ചേരാനുള്ള ജെഡിഎസ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. നേതാക്കളുടെ അപേക്ഷ പാര്‍ട്ടി നേതൃത്വം പരിശോധിക്കുകയാണ്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാണ് അന്തിമ തീരുമാനം സ്വീകരിക്കൂയെന്നും ഡികെ പറഞ്ഞു. ‘ഈ വിവരം വെളിപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. കര്‍ണാടകയുടെ വടക്ക് ബിദാര്‍ മുതല്‍ ചാമരാജ്‌നഗര്‍ വരെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക്…

Read More

തമിഴ്നടന് നേരെ ബംഗളുരുവിൽ നടന്ന പ്രതിഷേധത്തിനെതിരെ പ്രകാശ് രാജ് .

ബെംഗളൂരു: തമിഴ്നടന്‍ സിദ്ധാര്‍ഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധവുമായി നടന്‍ പ്രകാശ് രാജ്.പതിറ്റാണ്ടുകള്‍നീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാര്‍ഥിന് പത്രസമ്മേളനം നിര്‍ത്തി മടങ്ങേണ്ടിവന്നതില്‍ ക്ഷമചോദിക്കുന്നതായി കന്നഡ നടന്‍ ശിവരാജ് കുമാറും പറഞ്ഞു.കന്നഡികര്‍ക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. കാവേരി വിഷയത്തില്‍ സമരംനടത്തുന്ന കന്നഡ,…

Read More

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് കർണ്ണാടക കോൺഗ്രസ് .

ബെംഗളൂരു: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ബൃഹത് പരിപാടി സംഘടിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുന്ന പരിപാടിയാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്.മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. ഓണ്‍ലൈനും ഓഫ് ലൈനുമായി നടത്തിയ പരിപാടിയില്‍ രാജ്യത്തും വിദേശത്തുമായി രണ്ട് കോടിയിലധികം പേര്‍ ഭരണഘടനാ ആമുഖം വായിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. കര്‍ണാടക നിയമസഭയായ വിധാൻ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും പങ്കെടുത്ത പരിപാടിയില്‍ നിരവധി പ്രമുഖരുടെയും സാന്നിധ്യമുണ്ടായി….

Read More

നിയമസഭ സീറ്റിന് കോഴ;ഹിന്ദു ആക്ടിവിസ്റ്റ് അറസ്റ്റിൽ .

നിയമസഭ സീറ്റിന് കോഴ;ഹിന്ദു ആക്ടിവിസ്റ്റ് അറസ്റ്റിൽ . ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയില്‍നിന്ന്‌ നിന്ന് 5 കോടി രൂപ തട്ടിയതായി കേസ്.സംഭവത്തില്‍ യുവമോര്‍ച്ച നേതാവും ഹിന്ദു സംഘടനാ പ്രവര്‍ത്തകയും ഉള്‍പ്പടെ 7 പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ചിക്കമഗളൂരു ജില്ലാ ജനറല്‍ സെക്രട്ടറി ഗഗൻ കാഡൂര്‍, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തക ചൈത്ര കുന്ദാപുര എന്നിവരാണ് പിടിയിലായത്. ഉഡുപ്പി ബൈന്ദൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് വാക്കു നല്‍കി 5…

Read More

ബിജെപിയുമായി സഖ്യം തീരുമാനിച്ചിട്ടില്ല; എച്ച് ഡി കുമാരസ്വാമി

ബoഗുളുരു :ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുമായി സഖ്യത്തിലായെന്ന വാര്‍ത്ത തള്ളി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ്‌ നേതാവുമായ എച്ച്‌.ഡി.കുമാരസ്വാമി.ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരുപാട്‌ കാര്യങ്ങളില്‍ തീരുമാനമാകാനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സഖ്യം നിലവിലുണ്ടെന്ന ബി.ജെ.പി. നേതാവ്‌ ബി.എസ്‌. യെദിയൂരപ്പയുടെ അഭിപ്രായത്തോടു പ്രതികരിക്കുകയായിരുന്നു കുമാരസ്വാമി. യെദിയൂരപ്പയുടേത്‌ വ്യക്‌തിപരമായ പ്രതികരണമാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.“ഇതുവരെ സീറ്റുവിഭജനത്തെക്കുറിച്ചും മറ്റും ചര്‍ച്ച നടന്നിട്ടില്ല. സൗഹാര്‍ദ്ദപരമായാണു ഞങ്ങള്‍ കൂടിക്കാഴ്‌ച നടത്തിയത്‌. യെദ്യൂരപ്പ ഞങ്ങളുടെ പാര്‍ട്ടിയെക്കുറിച്ചു നല്ലതു പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്‌താവനയ്‌ക്കു നന്ദി” -ജെ.ഡി.എസ്‌ നേതാവ്‌ പറഞ്ഞു.

Read More

കർണാടകയിൽ വ്യാപക ലോകായുക്ത റെയ്ഡ്; നിരവധി രേഖകൾ പിടിച്ചെടുത്തു

കർണാടകയിലെ 48 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് .200 ലധികം സംഘങ്ങൾ റെയ്ഡിൽ പങ്കെടുത്തതായി ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ, ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത നാല് എഫ്‌ഐആറുകളുമായി ബന്ധപ്പെട്ട് 10 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ് നടത്തുന്നു.സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളും ഓഫീസുകളും ലക്ഷ്യമിട്ട് കർണാടക ലോകായുക്ത വ്യാഴാഴ്ച സംസ്ഥാനത്തുടനീളമുള്ള 48 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി. ബെംഗളൂരു, ബിദർ, കുടക്, ചിത്രദുർഗ, ദാവൻഗരെ തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചിരുന്നു.കുടക് അഡീഷണൽ എസ്പി നഞ്ചുണ്ടെ ഗൗഡയുടെ…

Read More